പ്രതികളുടെ ജാമ്യാപേക്ഷയില്‍ നിലപാടു വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: മധുവിനെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊന്നുവെന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ നിലപാടു വ്യക്തമാക്കണമെന്ന് സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസില്‍ മജിസ്‌ട്രേറ്റ് എടുത്ത മൊഴികളുടെ പകര്‍പ്പും സമര്‍പ്പിക്കണം. കേസ് നാളെ വീണ്ടും പരിഗണിക്കും. 12 പേര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണു നിലവില്‍ കോടതിയുടെ പരിഗണനയിലുള്ളത്.
മരണമൊഴിയില്‍ മധു പറഞ്ഞ അഞ്ചു പേര്‍ പ്രതിപട്ടികയില്‍ ഇല്ലെന്നു കേസിലെ ഒരു പ്രതിയുടെ അഭിഭാഷകന്‍ ഇന്നലെ വാദിച്ചു.  ഇക്കാര്യത്തിലും പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്നു കോടതി പറഞ്ഞു. ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മധുവിനെ പിടികൂടി മര്‍ദിച്ച ശേഷം പോലിസില്‍ ഏല്‍പിച്ചത്. തലയ്ക്കു മര്‍ദനമേറ്റ മധു പോലിസ് ജീപ്പില്‍ വച്ച് മരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it