kannur local

പ്രണയ വിവാഹം; കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥ



കണ്ണൂര്‍: ഇതര മതവിഭാഗത്തില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥ. ഇന്നലെ വൈകിട്ട് ഏഴോടെ കണ്ണൂര്‍ കോടതി പരിസരത്താണ് സംഭവം. അഴീക്കോട്  മീന്‍കുന്ന് സ്വദേശിനിയായ യുവതിയും അഴീക്കോട് സ്വദേശിയായ യുവാവും തമ്മില്‍ വിവാഹിതരായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരെയും വിളിച്ചു വരുത്തി. കോടതിയില്‍ ഹാജരാക്കിയ യുവതി ഭര്‍ത്താവിന്റെ കൂടെ പോവാനാണ് താല്‍പര്യമെന്ന് അറിയിച്ചതോടെ കോടതി അനുമതിയും നല്‍കി.ഇതോടെ കോടതി പരിസരത്ത്് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് ടൗണ്‍ പോലിസ് സ്ഥലത്തെത്തി. ഇരുവിഭാഗത്തെയും സ്ഥലത്തു നിന്നും നീക്കി.
Next Story

RELATED STORIES

Share it