Most popular

പ്രചാരണത്തിനില്ലെന്ന് കനയ്യ

ന്യൂഡല്‍ഹി: അടുത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പി ല്‍ പ്രചാരണം നടത്താന്‍ കേരളത്തിലും പശ്ചിമബംഗാളിലുമെത്തില്ലെന്ന് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍.
മുഖ്യധാരാ രാഷ്ട്രീയത്തിലേക്കില്ലെന്നു ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. ഞാന്‍ വിദ്യാര്‍ഥിയാണ് പിഎച്ച്ഡി പൂര്‍ത്തിയാക്കിയതിനു ശേഷം അധ്യാപകനാവാനാണ് ആഗ്രഹിക്കുന്നത്. അതിനുശേഷം സാമൂഹികസേ വനം തുടരും- കനയ്യ പറഞ്ഞു.
തന്റെ രണ്ടു സുഹൃത്തുക്കള്‍ ജയിലിലാണ്. രോഹിത് വെമുല മുതല്‍ അലഹബാദ് സര്‍വകലാശാല സംഭവം വരെയുള്ള വിദ്യാര്‍ഥികളുടെ നിരവധി പ്രശ്‌നങ്ങളുണ്ട്. അതിനിടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള യാത്രകള്‍ നടത്താന്‍ സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ചതിനുശേഷം കനയ്യ ജെഎന്‍യു കാംപസില്‍വച്ച് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കനയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കേരളത്തിലും പശ്ചിമബംഗാളിലുമെത്തുമെന്നു പ്രഖ്യാപിച്ചത്. പിന്നീട് ജാമ്യവ്യവസ്ഥകള്‍മൂലം കനയ്യക്ക് തിരഞ്ഞെടുപ്പുപ്രചാരണത്തിനെത്താന്‍ കഴിയില്ലെന്നു യെച്ചൂരി വ്യക്തമാക്കി.
Next Story

RELATED STORIES

Share it