Alappuzha local

പ്രകൃതിദുരന്തം: സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കേരള ജനപക്ഷം

ആലപ്പുഴ: കൊടുംകാറ്റിലും കടല്‍ക്ഷോഭത്തിനും ഇരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം പ്രഖ്യാപിച്ച് അടിയന്തരമായി വിതരണം ചെയ്യണമെന്നും പ്രകൃതിദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ വീഴ്ച അംഗീകരിച്ച് കേരള ജനതയോട് മാപ്പ് പറയാന്‍ ഭരണകൂടം തയാറാകണമെന്നും കേരള ജനപക്ഷം ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു.
ആലപ്പുഴ നരസിഹംപുരം ഓഡിറ്റോറിയത്തില്‍ കൂടിയ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബേബി പാറക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.
എസ് ഭാസ്‌ക്കരന്‍പിള്ള, പി റ്റി ജോസഫ്, ബൈജു മാന്നാര്‍, ഇ ഷാബ്ദീന്‍, ജോര്‍ജ് തോമസ് ഞാറക്കാട്, എന്‍ എ നജുമുദ്ദീന്‍, കുഞ്ഞുമോള്‍ രാജ, മൈഥിലി പത്മനാഭന്‍, ജോയി ചക്കുംകരി, സജി വര്‍ഗീസ്, ജേക്കബ് ജോസഫ്, ജോ നെടുങ്ങാട്, സുമേഷ് സത്യന്‍  പങ്കെടുത്തു. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ ഒന്നിന് ആരംഭിച്ച്  15ന് അവസാനി—ക്കും. ജില്ലയില്‍ 10,000 അംഗങ്ങളെ ചേര്‍ക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it