Kottayam Local

പ്രകൃതിക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി

കുമരകം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന 26 കുടുംബങ്ങളെ ഇന്നലെ ദുരിതാശ്വാസ ക്യാംപിലേയ്ക്ക് മാറ്റി. തിരുവാര്‍പ്പ് പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ മലരിക്കല്‍ ,ഇറമ്പം, കുരുത്തോലക്കാട് എന്നീ പ്രദേശങ്ങളിലെ ദുരിതബാധിത കുടുംബങ്ങളെയാണ് ഇറമ്പത്ത് തുടങ്ങിയ ക്യാംപിലേക്ക് മാറ്റി പാര്‍പ്പിച്ചത്. 26 വീടുകളില്‍ ആറു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
റോഡു സൗകര്യം ഇല്ലാത്ത പുറംബണ്ടിലും പാടശേഖരത്തിലെ തുരുത്തുകളിലുള്ള  വീടുകളാണ് കാറ്റില്‍ നിലംപൊത്തിയത്
ദുരിതം അനുഭവിക്കുന്നവരെ ഇന്നലെ  കലക്ടര്‍ ബി എസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള സംഘം ബോട്ടിലെത്തി സന്ദര്‍ശിച്ചു. ഡെപ്യൂട്ടി കലക്ടര്‍ അലക്‌സ് ജോസഫ് , തഹസീല്‍ദാര്‍ ദിനേശ് , വില്ലേജ് ഓഫിസര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാന്‍ . പി എ അബ്ദുള്‍ കരീം ,പഞ്ചായത്ത് അംഗം ഷേര്‍ലി പ്രസാദ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. നാശനഷ്ടങ്ങളുടെ വിശദമായ കണക്കു സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഓവര്‍സിയറെ കലക്ടര്‍ ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it