പോലിസ് പീഡനം: മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

ന്യൂഡല്‍ഹി: എട്ടു ദിവസം 14കാരിയെ നോയിഡ പോലിസ് കസ്റ്റഡിയില്‍വച്ചത് സംബന്ധിച്ച് റിപോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ഡിജിപിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. പെണ്‍കുട്ടിയെ മര്‍ദിക്കുകയും സിഗരറ്റ് വച്ച് പൊള്ളിക്കുകയും ഇലക്ട്രിക് ഷോക്കേല്‍പ്പിക്കുകയും ചെയ്തതായി ആരോപണമുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. ഇതുസംബന്ധിച്ച റിപോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പോലിസുകാര്‍ മാതൃകാപരമായ ശിക്ഷയ്ക്ക് അര്‍ഹരാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
പൊതുസേവകര്‍ എന്തു കാരണത്താലും ഇത്തരം ക്രൂരമായി പെരുമാറാന്‍ പാടില്ല. നിരപരാധികളായ പൗരന്മാരെ അപമാനിക്കാനും ഉപദ്രവിക്കാനുമുള്ള അധികാരം പോലിസുകാര്‍ക്ക് നല്‍കിയിട്ടില്ലെന്നും കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 14കാരിയെ എട്ടു ദിവസം അനധികൃതമായി പോലിസ് കസ്റ്റഡിയില്‍വച്ചെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിച്ചത്.
Next Story

RELATED STORIES

Share it