thrissur local

പോലിസ് നടപടിയെ ഫേസ് ബുക്കിലൂടെ മോശമായി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍



ചാലക്കുടി: പെറ്റികേസ്സില്‍ പിഴയടപ്പിച്ച വിരോധത്തില്‍ ഫേസ്ബുക്കിലൂടെ പോലിസ് നടപടിയെ ജനങ്ങള്‍ക്കിടയില്‍ മോശമായി പ്രചരിപ്പിച്ച കേസ്സില്‍ യുവാവ് അറസ്റ്റില്‍. മേലൂര്‍ പെരുംകുളങ്ങര ശ്രീകുമാര്‍ (23)നെയാണ് പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍ അറസ്റ്റ് ചെയ്തത്. ചാലക്കുടി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെയായിരുന്നു അറസ്റ്റ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ നഗരസഭ ഓഫിസ് പരിസരത്ത് വച്ച് വാഹന പരിശോധന നടത്തുകയായിരുന്ന പോലിസ് അമിത വേഗത്തി ല്‍ വരുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി 300രൂപ പിഴ ഈടാക്കിയത്. ഇതില്‍ ക്ഷുഭിതനായ പ്രതി  പോലിസിന്റെ നടപടി അന്യായമാണെന്ന് തെറ്റിധരിപ്പിക്കും വിധം വീഡിയോ പകര്‍ത്തി സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്. 2013ല്‍ ചാലക്കുടിയിലെ ഒരു ബാര്‍ മാനേജരെ തല്ലിയ കേസ്സിലും 2014ല്‍ ചാലക്കുടി ഐടിഐയില്‍ എസ്എഫ്‌ഐ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ കേസ്സിലും ശ്രീകുമാര്‍ പ്രതിയാണെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it