Flash News

പോലിസ് അതിക്രമം മനുഷ്യത്വരഹിതം: എസ്ഡിപിഐ

കൊച്ചി: വടയമ്പാടിയിലെ റവന്യൂ പുറമ്പോക്കുഭൂമി വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്ത സവര്‍ണ ഗൂഢസംഘത്തിനെതിരേ ജനാധിപത്യ രീതിയില്‍ സംഘടിപ്പിച്ച സമരത്തിനു നേരെ പോലിസ് നടത്തിയ മനുഷ്യത്വരഹിതമായ നരനായാട്ട് പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍. ഇക്കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് കുറുവ കോളനിയിലെ വീട്ടില്‍ നടന്ന മതാചാര ചടങ്ങില്‍ പങ്കെടുത്തവരോടും പോലിസ് നിഷ്ഠുരമായാണ് പെരുമാറിയത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് മുസ്‌ലിം-ദലിത് ജനവിഭാഗങ്ങളോട് പെരുമാറിക്കൊണ്ടിരിക്കുന്നത് തികച്ചും ജാതീയ വിവേചനത്തോടെയാണ്. വടയമ്പാടി സര്‍ക്കാര്‍ഭൂമി സ്ഥാപിതതാല്‍പര്യക്കാര്‍ക്കു വേണ്ടി നിയമവിരുദ്ധമായാണ് പതിച്ചുനല്‍കിയിട്ടുള്ളതെന്ന് സര്‍ക്കാര്‍രേഖകള്‍ തന്നെ വ്യക്തമാക്കുമ്പോഴും സമരക്കാരെ അടിച്ചൊതുക്കിയ കിരാതമായ നടപടി ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് സര്‍ക്കാര്‍ ബോധ്യപ്പെടുത്തണമെന്നും മനോജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it