Flash News

പോലിസിനെതിരേ നടപടിയില്ലാത്തത് ശരിയായില്ലെന്ന്



തിരുവനന്തപുരം: പുതുവൈപ്പ് ഐഒസി സമരത്തിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സമരക്കാര്‍ക്കെതിരേയുണ്ടായ നിഷ്ഠൂരമായ പോലിസ് അതിക്രമത്തിനെതിരേ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാതിരുന്നതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. പോലിസ് അതിക്രമത്തെക്കുറിച്ച് വാര്‍ത്താ ലേഖകര്‍ ചോദിച്ചിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. അതിനര്‍ഥം അദ്ദേഹം അത് ന്യായീകരിക്കുന്നു എന്നാണ്. നാട്ടില്‍ വികസനപ്രവര്‍ത്തനം നടക്കണമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. പോലിസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടുപോവാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it