kozhikode local

പോപുലര്‍ ഫ്രണ്ട് പ്രസിഡന്റിന്റെ വീട്ടിലെ റെയ്ഡില്‍ പ്രതിഷേധം

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നഗരത്തിലും കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി, മുക്കം, രാമനാട്ടുകര എന്നിവടങ്ങളിലും പ്രകടനം നടത്തി.
താമരശ്ശേരി: പോപുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറുദ്ധീന്‍ എളമരത്തിന്റെ വീട്ടില്‍ നടത്തിയ അന്യായ റൈഡില്‍ പ്രതിഷേധിച്ചു താമരശ്ശേരി ഡിവിഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി.
സെക്രട്ടറി എം ടി അബുഹാജി, മുഹ്‌സിന്‍ കൊട്ടാരക്കോത്ത്, ഹസീബ് കരുവാറ്റ, അഷ്‌റഫ് അണ്ടോണ നേതൃത്വം നല്‍കി.
മുക്കം: തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ പ്രസിഡന്റ് ബാബു മുക്കം, സെക്രട്ടറി ടി പി നാസര്‍, കെ മമ്മദ്, സി പി. ഷെമീര്‍ നേതൃത്വം നല്‍കി.
കുന്ദമംഗലം: പോപുലര്‍ ഫ്രണ്ട് കുന്നമംഗലം ഡിവിഷന്‍ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. ഡിവിഷന്‍ പ്രസിഡന്റ് അഹമദ് മുഹമ്മദ്— നദ്—വി, വി സി അഷറഫ്,ജലീല്‍,ഷമീര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it