Flash News

പോപുലര്‍ ഫ്രണ്ട് നിരോധനം പിന്‍വലിക്കണം: ചെന്നൈയില്‍ 16ന് പ്രതിഷേധസംഗമം

ചെന്നൈ: ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച ബിജെപി സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ പകപോക്കലാണെന്നും നിരോധനം ഉടന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. ജനാധിപത്യരാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണിതെന്നും സംഘടനകള്‍ അഭിപ്രായപ്പെട്ടു.
ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ഇന്നലെ ചെന്നൈയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും സാമൂഹികപ്രവര്‍ത്തകരുമാണ് നിലപാട് വ്യക്തമാക്കിയത്. നിരോധനത്തിനെതിരേ ഈ മാസം 16ന് ചെന്നൈയില്‍ വന്‍ പ്രതിഷേധസംഗമം നടത്താനും യോഗം തീരുമാനിച്ചു.
വര്‍ഷങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ജാര്‍ഖണ്ഡിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നതിനാലാണ് സംഘടനയെ നിരോധിക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്. ഏതുസമയത്തും ഏതു സംഘടനയ്ക്കും ഈ അനുഭവം നേരിടേണ്ടിവരുമെന്നാണ് ഈ നിരോധനം പഠിപ്പിക്കുന്നത്. ഐഎസ് കേസില്‍ പോപുലര്‍ ഫ്രണ്ടിന് യാതൊരു പങ്കുമില്ലെന്ന് കേരള, കര്‍ണാടക സര്‍ക്കാരുകള്‍ അറിയിച്ചിട്ടുണ്ട്. സംഘടനയ്ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ നടപടികളില്‍ നിന്ന് പിന്‍വാങ്ങാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് പാര്‍ട്ടിപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
മുന്‍ എംപി തിരുമാവളവന്‍ (വിടുതലൈ സിരുതൈകള്‍), മുന്‍ എംഎല്‍എ ടി വേല്‍മുരുകന്‍ (തമിള്‍ഗ വാള്‍വുരിമൈ), സീമാന്‍ (നാം തമിളര്‍), ദാമോദരന്‍ (കോണ്‍ഗ്രസ്), ബാക്യം (സിപിഎം), ഡോ. രവീന്ദ്രനാഥ് (സിപിഐ), പ്രഫ. എം എച്ച് ജവാഹിറുല്ല (എംഎംകെ), മുഹമ്മദ് ഇസ്്മായില്‍ (പോപുലര്‍ ഫ്രണ്ട്), തിരുമുരുകന്‍ ഗാന്ധി (കോ-ഓഡിനേറ്റര്‍, മെയ് 17), തോസാര്‍ തിയാഗു (തമിള്‍ ദേശീയ വിടുതല ഇയക്കം), ടി എസ് എസ് മണി (പിയുസിഎല്‍), ജയകുമാര്‍ (ക്രിസ്തുവ നല്ലേന ഇയക്കം), ഫാത്തിമ മുസഫര്‍ (വുമണ്‍സ് ഫെഡറേഷ ന്‍), എം ബഷീര്‍ അഹ്മദ് (നാഷനല്‍ ലീഗ്), നല്ലബിമി (തമിഴ്‌നാട് കര്‍ഷക ഫെഡ.), മുഹമ്മദ് മുനീര്‍ (ഇന്ത്യന്‍ തൗഹീദ് ജമാഅത്ത്), എം ജി കെ നിജാമുദ്ദീന്‍ (ഇന്ത്യന്‍ നാഷനല്‍ ലീഗ്), എസ് എന്‍ സിക്കന്തര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), മന്‍സൂര്‍ ഖാസിഫ് (ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്), ജലാലുദ്ദീന്‍ (ജമാഅത്തെ ഇസ്‌ലാമി), സെന്തില്‍ കുമാര്‍ (ഇലന്‍ തമിഴകം ഇയ്യക്കം), സതീഷ് കുമാര്‍ (സിപിഎംഎല്‍- മക്കള്‍ വിടുതലൈ), ഇബ്‌നു സൗദ് (മില്ലി കൗണ്‍സില്‍), യൂസുഫ് ഖാന്‍ (തമിഴക മക്കള്‍ ജനനായക), എ അബിറുദ്ദീന്‍ മമ്പഈ (ഇമാംസ് കൗണ്‍സില്‍), പിച്ചല്‍ മുത്തു (തമിഴര്‍ തൊഴില്‍ വാണിഗ വേളാന്‍ പെരുമന്ത്രം), കെ എസ് ഭാസ്‌കരന്‍ (ക്രിസ്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി), എ കെ മുഹമ്മദ് ഹനീഫ (സാമൂഹികപ്രവര്‍ത്തകന്‍), ആശീര്‍വാദം (പീപ്പിള്‍ വാച്ച്്), എസ് ജെ ഇനായത്തുല്ല (ഓള്‍ ഇന്ത്യ നാഷനല്‍ ലീഗ്്), സുന്ദര്‍മൂര്‍ത്തി (തമിള്‍സാര്‍ വിടുതല്‍ കഴകം), വിനോദ് കുമാര്‍ (വിടുതലൈ തമിള്‍ പുലികള്‍), പ്രഫ. എ മാര്‍ക്‌സ് (പ്രസിഡന്റ് എന്‍സിഎച്ച്ആര്‍ഒ) തുടങ്ങി 30ഓളം സംഘടനാപ്രതിനിധികളും വിവിധ സാമൂഹികപ്രവര്‍ത്തകരും പങ്കെടുത്തു.
Next Story

RELATED STORIES

Share it