kasaragod local

പോപുലര്‍ ഫ്രണ്ട് ഡേ യൂനിറ്റി മാര്‍ച്ച്: മലയോര മേഖലാ സ്വാഗത സംഘം രൂപീകരിച്ചു

കാലിച്ചാനടുക്കം: പോപുലര്‍ ഫ്രണ്ട് ഡേ ആഘോഷ പരിപാടികളുടെ ഭാഗമായി 17ന് കാസര്‍കോട്ട്് നടക്കുന്ന യൂനിറ്റി മാര്‍ച്ച് വിജയമാക്കുവാന്‍ മലയോര മേഘലാ സ്വാഗത സംഘം തീരുമാനിച്ചു.സ്വാഗതസംഘ രൂപീകരണയോഗം പോപുലര്‍ ഫ്രണ്ട് തൃക്കരിപ്പൂര്‍ ഏരിയാ പ്രസിഡന്റ് പി ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. അസ്ഹര്‍, ഹംസ അടുക്കം സംസാരിച്ചു.ഭാരവാഹികള്‍: ഹംസ അടുക്കം (ചെയര്‍മാന്‍), അസ്ഹര്‍ (വൈസ് ചെയര്‍മാന്‍), സുലൈമാന്‍ (കണ്‍വീനര്‍), റാഷിദ് (ഖജാഞ്ചി). ബേക്കല്‍: ബേക്കല്‍ മേഖലാ സ്വാഗത സംഘം രൂപീകരണ യോഗം പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി കെ മുഹമ്മദ് ഹനീഫ് ഉദുമ ഉദഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി എ മഹമൂദ് അധ്യക്ഷത വഹിച്ചു. മനാഫ് മൗവ്വല്‍, സത്താര്‍ ഉദുമ, ശരീഫ് ബേക്കല്‍, ശാക്കിര്‍ ഉദുമ, അബ്ദുല്ല മൗവ്വല്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: മനാഫ് മൗവ്വല്‍ (ചെയര്‍മാന്‍), ഷാക്കിര്‍ ഉദുമ (വൈസ് ചെയര്‍മാന്‍), എസ് റുവൈസ് (ജനറല്‍ കണ്‍വീനര്‍), കെ എസ് മജീദ്, മൊയ്തീന്‍, റഊഫ് ഖിളര്‍നഗര്‍, ഹാരിസ് പള്ളിപ്പുഴ, സത്താര്‍ ഉദുമ, മുനീര്‍, അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, ഷാഹിദ്, കബീര്‍ മുഹമ്മദ്, ലത്തീഫ് (കണ്‍വീനര്‍).
Next Story

RELATED STORIES

Share it