പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിയുടെ വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു
BY Sumeera SMR4 Nov 2015 3:23 AM GMT
Sumeera SMR4 Nov 2015 3:23 AM GMT
കണ്ണപുരം(കണ്ണൂര്‍): പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു. കണ്ണപുരം പാലത്തിനു സമീപം പി കെ ഹൗസില്‍ പി കെ ത്വാഹ തങ്ങളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തിച്ചത്.
പുലര്‍ച്ചെ മൂന്നോടെയാണു സംഭവം. ത്വാഹ തങ്ങളുടെ ടിഎന്‍ 38-1586 എന്‍ഫീല്‍ഡ് ബുള്ളറ്റും അനുജന് തല്ഹത്തിന്റെ കെഎല്‍ 59ഡി 5013 ഓട്ടോയുമാണ് അഗ്നിക്കിരയാക്കിയത്. കണ്ണപുരം സ്റ്റാന്റില്‍ ഓട്ടോ ഡ്രൈവറായ തല്‍ഹത്ത് എസ്ഡിപിഐ കണ്ണപുരം ബ്രാഞ്ച് പ്രസിഡന്റാണ്. പുകയുയരുന്നതും ശബ്ദവും കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീട്ടുചുവര് പുകപിടിക്കുകയും സണ്‍ഷേഡിന്റെ കോണ്‍ക്രീറ്റ് ഇളകുകയും ചെയ്തിട്ടുണ്ട്.
ഒരുമാസം മുമ്പും വാഹനങ്ങള്‍ക്കു തീയിടാന്‍ ശ്രമിച്ചിരുന്നു. വിവരമറിഞ്ഞ് കണ്ണപുരം എസ്ഐയും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. കണ്ണപുരം പോലിസാണ് കേസന്വേഷിക്കുന്നത്. അക്രമത്തിനു പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നു പോപുലര്‍ ഫ്രണ്ട് നേതൃത്വം അറിയിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT