പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇഫ്താര്‍ സംഗമം നടത്തി

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മുസ്്‌ലിം അസോസിയേഷന്‍ ഹാളില്‍ ഇഫ്താര്‍ സംഗമം നടത്തി. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം മുഖ്യപ്രഭാഷണം നടത്തി.
പാളയം പള്ളി ഇമാം വി പി സുഹൈബ് മൗലവി, നിംസ് ചെയര്‍മാന്‍ ഫൈസല്‍ഖാന്‍, വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍ എം അന്‍സാരി, മുസ്്‌ലിം അസോസിയേഷന്‍ പ്രസിഡന്റ് ഇ എം നജീബ്, മുസ്്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് കായിക്കര ബാബു, ഡോ. എ നിസാറുദ്ദീന്‍, തംറൂഖ്(ഐഎന്‍എല്‍), സെയ്ഫുദ്ദീന്‍ ഹാജി വള്ളക്കടവ്, അഡ്വ. താജുദ്ദീന്‍, കരമന ബയാര്‍, അഡ്വ. പാച്ചല്ലൂര്‍ നുജുമുദ്ദീന്‍, എം എ ഹമീദ്, സൈനുദ്ദീന്‍ മൗലവി പൂന്തുറ, കടയറ നാസര്‍, അഡ്വ. കരീം, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, ദേശീയസമിതിയംഗം എസ് അഷ്‌റഫ് മൗലവി കരമന, സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it