World

പോംപിയോയുമായി കൂടിക്കാഴ്ച നടത്തി

വാഷിങ്ടണ്‍: ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം വാഷിങ്ടണിലെത്തിയ ഡോവല്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടണ്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായും ഇന്നലെ ചര്‍ച്ച നടത്തി. തന്ത്രപ്രധാനമായ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ഭാവിസംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് കൂടിക്കാഴ്ചകളില്‍ പ്രാധാന്യം നടത്തിയത്.
ഇന്ത്യ-യുഎസ് 2 പ്ലസ്് 2 ചര്‍ച്ചയ്ക്കു പിറകേയാണ് ഡോവലിന്റെ യുഎസ് സന്ദര്‍ശനം. കഴിഞ്ഞവാരം ഡല്‍ഹിയിലായിരുന്നു ചര്‍ച്ച. ഡല്‍ഹിയില്‍ വച്ച് പോംപിയോയും മാറ്റിസുമായി ഡോവല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ജോണ്‍ ബാള്‍ട്ടണും ഡോവലുമായുള്ള കൂടിക്കാഴ്ച ഇതാദ്യമായാണ്. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്‌തേജ് സര്‍ന യുഎസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ ഡോവലിനെ അനുഗമിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള പ്രാഥമിക നട—പടികള്‍ക്കും ഡോവലിന്റെ സന്ദര്‍ശനം തുടക്കംകുറിക്കുമെന്നാണു കരുതുന്നത്. ഇന്ത്യാ സന്ദര്‍ശനത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ട്രംപ് സ്വീകരിച്ചിരുന്നു.
വിശാലമായ വിഷയങ്ങള്‍ ഡോവലും യുഎസ് നേതാക്കളും ചര്‍ച്ചചെയ്തതായാണു വിവരം. ഉഭയകക്ഷി സഹകരണം, തെക്കന്‍ ഏഷ്യാ മേഖലയിലെ പ്രശ്‌നങ്ങള്‍, അന്താരാഷ്ട്ര വിഷയങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. പാക്-അഫ്ഗാന്‍ മേഖലയിലെ സുരക്ഷാപ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഡോവലും യുഎസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ പരിഗണിക്കുമെന്നു വിലയിരുത്തപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it