thiruvananthapuram local

പൊള്ളലേല്‍പ്പിച്ച സംഭവം; പരിക്കേറ്റയാള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍

മെഡിക്കല്‍കോളജ്: മെഡിക്കല്‍കോളജില്‍ ചായക്കച്ചവടക്കാരന്‍ ചൂടുവെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിച്ച മധ്യവയസ്‌കനെ മനോരോഗ ചികില്‍സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ചൂടുവെള്ളംവീണ് ശരീരത്തിന് സാരമായി പൊള്ളലേറ്റ വിജയനെയാണ് കഴിഞ്ഞദിവസം പോലിസ് ഇടപെട്ട് ആശുപത്രിയിലാക്കിയത്. ഇയാളെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ ചായക്കച്ചവടക്കാരന്‍ ഹരിദാസനെ കഴിഞ്ഞദിവസം പോലിസ് പിടികൂടിയിരുന്നു. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കല്‍കോളജ് പരിസരത്ത് സൈക്കിളില്‍ ചായക്കച്ചവടം നടത്തുന്ന ഹരിദാസും വിജയനും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് അക്രമം. ചായ തയ്യാറാക്കാനായി കരുതിയിരുന്ന ചൂടുവെള്ളമാണ് വിജയനുനേരേ ഒഴിച്ചത്. വെള്ളം വീണ് വിജയന് പുറത്തും മുതുകത്തും പൊള്ളലേറ്റു. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെബി കോശി സ്വമേധയാല്‍ കേസെടുത്തതിനു പിന്നാലെയാണ് മെഡിക്കല്‍കോളജ് പോലിസ് ഇയാളെ പിടികൂടിയത്.
Next Story

RELATED STORIES

Share it