Second edit

പൊരുത്തപ്പെടായ്ക

കുഷ്യനുള്ള കസേര, ചെറിയ അച്ചുകളുള്ള പുസ്തകങ്ങള്‍, ഷൂ ഇവയൊന്നും മനുഷ്യനു ചേര്‍ന്നതല്ലെന്നു വിദഗ്ധന്‍മാര്‍ പറയുന്നു. കുഷ്യനുള്ള തിരിയാനും ഞെളിയാനും സഹായിക്കുന്ന കസേരകളാണ് ഊരവേദനയ്ക്കും നടുവേദനയ്ക്കും കാരണമാവുന്നത്. മണിക്കൂറുകള്‍ ഇരുന്നു ജോലിയെടുക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യതയേറെ. വായന പൊതുവില്‍ കണ്ണിനു വലിയ ഗുണം ചെയ്യുന്ന ശീലമല്ല. ഷൂ ധരിക്കുന്നതുകൊണ്ടാണ് പൂപ്പല്‍ മൂലമുള്ള പല ചര്‍മരോഗങ്ങളും വരുന്നത്.
ഹാവഡിലെ പരിണാമശാസ്ത്രജ്ഞനായ ലീബര്‍മാന്റെ അഭിപ്രായത്തില്‍ പൊണ്ണത്തടിയും ഹൃദ്രോഗവും പ്രമേഹവും എല്ലുകളുടെ ബലക്ഷയവും ആധുനിക മനുഷ്യനെ കൂടുതല്‍ ബാധിക്കുന്നതിനു കാരണം അവന്റെ ശരീരം അതിനായി രൂപകല്‍പന ചെയ്യാത്തതാണെന്നാണ്. ഏതാണ്ട് 10,000 വര്‍ഷം മുമ്പ് മനുഷ്യന്‍ മിക്കപ്പോഴും നദീതടങ്ങളില്‍ സ്ഥിരതാമസമാക്കുകയും കൃഷിചെയ്യാന്‍ തുടങ്ങുകയും ചെയ്തതോടെ അവന്‍ വളരെ പെട്ടെന്നു പുതിയ പരിസ്ഥിതിയെ അഭിമുഖീകരിക്കേണ്ടിവന്നു. നായാടി ജീവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അത്തരം ജീവിതം അപരിചിതമായിരുന്നു. അതുമായങ്ങ് പൊരുത്തപ്പെട്ട് കുറേക്കൂടി മുമ്പോട്ടു പോയപ്പോഴാണ് വ്യാവസായിക വിപ്ലവമുണ്ടാവുന്നത്. അതിനനുസരിച്ച് വീണ്ടും മനുഷ്യന്റെ ശരീരം പാകപ്പെടേണ്ടിവന്നു. ആസ്ത്മ, അലര്‍ജി, വിഷാദരോഗങ്ങള്‍, ഹ്രസ്വദൃഷ്ടി എന്നിവ ആ മാറ്റത്തിന്റെ സംഭാവനകളാണ്. മധുരപലഹാരങ്ങളോടുള്ള ആര്‍ത്തി കൂടുന്നതും ഇക്കാലത്താണ്. അമിത ഭക്ഷണവും ശരീരാധ്വാനത്തിന്റെ കുറവും കാരണം സമൃദ്ധിയുടെ രോഗങ്ങള്‍ വ്യാപകമാവുന്നു. രക്തസമ്മര്‍ദ്ദം കൂടുന്നു. നായാടി ജീവിക്കുന്ന ഗോത്രങ്ങളുടെ ശരാശരി രക്തസമ്മര്‍ദ്ദം 100-122 ആണെങ്കില്‍ നഗരവാസിയായ ഒരാളുടെ രക്തസമ്മര്‍ദ്ദം 128ല്‍ തുടങ്ങുന്നു എന്നാണ് ലീബര്‍മാന്‍ പറയുന്നത്.
Next Story

RELATED STORIES

Share it