kozhikode local

'പൊരുത്തം' ഭിന്നശേഷി വിവാഹ ആലോചനാ സംഗമം നാളെ

കോഴിക്കോട്ട്‌കോഴിക്കോട്: ഐഎസ്എം സുവര്‍ണ ജൂബിലി പരിപാടികളുടെ ഭാഗമായി എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡ്, ഫോക്കസ് ഇന്ത്യ, വെ ടു നിക്കാഹ്.കോം (ണമ്യ ീേ ചശസമവ.രീാ) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്ന ശേഷി വിഭാഗങ്ങള്‍ക്കുള്ള വിവാഹ ആലോചനാ സംഗമം-പൊരുത്തം ഫാമിലി സമ്മിറ്റ്-നാളെ കോഴിക്കോട് ജെഡിടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. അന്ധ-ബധിര സഹോദരങ്ങള്‍, പാരാപ്ലീജിയ വിഭാഗക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ ആയിരത്തോളം ഭിന്നശേഷിക്കാരും അവരുടെ കുടുംബാംഗങ്ങളും “പൊരുത്തം’ പരിപാടിയില്‍ സംബന്ധിക്കും. ഓരോരുത്തര്‍ക്കും ഇണങ്ങിയ ഇണകളെ കണ്ടെത്താന്‍ വിപുലമായ സംവിധാനങ്ങളാണ് സംഗമത്തില്‍ ഒരുക്കുന്നത്. അംഗപരിമിതരെ സഹായിക്കാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച 350 വളണ്ടിയര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ പകുതിയോളം സ്ത്രീകളാണ്. വിവാഹ ആലോചനാ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക കൗണ്‍സലിംഗ് ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. നേരത്തെ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് സംഗമത്തില്‍ പ്രവേശനം നല്‍കുന്നത്.
Next Story

RELATED STORIES

Share it