Kottayam Local

പൊന്‍കുന്നത്തെ കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് പ്രവര്‍ത്തനരഹിതം

പൊന്‍കുന്നം: ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങി പകുതിയായിട്ടും പൊന്‍കുന്നത്തെ സ്വകാര്യ ബസ് സ്റ്റാന്റിലെ ഫോണ്‍ സൗകര്യത്തോടെയുള്ള കെഎസ്ആര്‍ടിസിയുടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് പ്രവര്‍ത്തനരഹിതം.
ഇതോടെ പൊന്‍കുന്നത്തെത്തുന്ന ഇതര സംസ്ഥാന തീര്‍ത്ഥാടകര്‍ അടക്കമുള്ളവര്‍ ദുരിതത്തിലായിരിക്കുകയാണ്. സ്റ്റേഷന്‍ മാസ്റ്റര്‍ തസ്തികയില്‍ ആളില്ലാത്തതാണ് ഓഫിസ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കു പകരം മറ്റു ജീവനക്കാരെ നിയോഗിച്ചായിരുന്നു ഓഫിസ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ജീവനക്കാരെ മറ്റു ജോലികള്‍ ചെയ്യിക്കരുതെന്ന കര്‍ശം നിര്‍ദേശം വന്നതോടെ് ഓഫിസ് പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.
നിലവില്‍ മാസങ്ങളായി ഓഫിസ് പ്രവര്‍ത്തിക്കുന്നില്ല. പൊന്‍കുന്നം പാലാ റോഡിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കെഎസ്ആര്‍ടിസിക്ക് സ്വന്തമായി സ്റ്റാന്റ് ഉണ്ടായിരുന്നെങ്കിലും ബസ്സുകള്‍ സ്റ്റാന്റി ല്‍ കയറി ടൗണില്‍ എത്തുമ്പോഴേക്കും  ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസ് സ്റ്റാന്റി ല്‍ നിന്നും ബസ്സുകള്‍  യാത്രക്കാരുമായി പോവുമെന്നുള്ളതിനാല്‍ പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു. സ്വകാര്യബസ് സ്റ്റാന്റിലെ ഗ്രാമപ്പഞ്ചായത്ത് കോംപ്ലക്‌സിലെ മുറി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസിന് വിട്ടു നല്‍കി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
പ്രധാന ഇടത്താവളങ്ങളില്‍ ഒന്നായ പൊന്‍കുന്നത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വി വരങ്ങള്‍ ലഭിക്കാന്‍ സൗകര്യമില്ലതാവുന്നത്  വലച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it