malappuram local

പൊന്നാനി താലൂക്ക് ആശുപത്രി നവീകരിക്കുന്നു



പൊന്നാനി:  പൊന്നാനി താലൂക്ക്  ആശുപത്രി നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടക്കമായി. ഡിഎംആര്‍സി ചെയര്‍മാന്‍ മെട്രോമാന്‍ ഇ ശ്രീധരന്റെ നിര്‍ദേശങ്ങള്‍ തുടര്‍ന്ന് പൊന്നാനി നഗരസഭ മുന്‍കൈ എടുത്താണ് ആശുപത്രി  നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നഗരസഭ തനത് ഫണ്ടും ആര്‍എസ്ബിവൈ  ഫണ്ടും ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  പ്രസവ മുറി ശീതീകരിച്ച് പുതുക്കി പണിതു. ആശുപത്രിയിലെ വസ്ത്രങ്ങള്‍ അലക്കുന്നതിനായി ആധുനിക പവര്‍ ലോണ്‍ട്രി സ്ഥാപിച്ചു. സ്ത്രീകളുടെ സര്‍ജിക്കല്‍ വാര്‍ഡും പുതുക്കി പണിയുകയും ഗര്‍ഭിണികള്‍ക്ക് അള്‍ട്രാ സൗണ്ട് സ്‌കാനിങ് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. വാട്ടര്‍ കൂളര്‍ സ്ഥാപിക്കുകയും, ടോയ്‌ലറ്റ് പുതുക്കി പണിയുകയും ചെയ്തു. അടുത്ത ഘട്ട  നവീകരണത്തിന് ഡിആര്‍സി മേല്‍നോട്ടം വഹിക്കും. താലൂക്ക്  ആശുപത്രിക്ക് വേണ്ടി  ഡോ. ഇ ശ്രീധരന്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ എംഎസ്ഡിപിയുടെ പരിഗണനയിലാണ്. പദ്ധതി അംഗീകരിക്കാന്‍ വരുന്ന കാലതാമസം ഒഴിവാക്കാന്‍ നഗരസഭ 70 ലക്ഷം രൂപ ഡിഎംആര്‍സി യെ ഏല്‍പ്പിച്ചു. ഇതോടെ ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ വലിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാത്തിരിക്കുകയാണ്  താലുക്ക് ആശുപത്രി.നവീകരിച്ച വാര്‍ഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് പറമ്പില്‍, ആശുപത്രി സൂപ്രണ്ട് ഷാജ് കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it