Flash News

പൊതു നിരത്തിലെ ഫ്ളെക്‌സ് ബോര്‍ഡുകള്‍ വിപത്ത്, നടപടിവേണമെന്ന് ഹൈക്കോടതി

പൊതു നിരത്തിലെ ഫ്ളെക്‌സ് ബോര്‍ഡുകള്‍ വിപത്ത്, നടപടിവേണമെന്ന് ഹൈക്കോടതി
X


കൊച്ചി : പൊതു നിരത്തിലെ ഫ്ളെക്‌സ് ബോര്‍ഡുകള്‍ വിപത്തെന്ന് ഹൈക്കോടതി. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഇവ  നിയന്ത്രിക്കാന്‍ അടിയന്തിര നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. ഒരു വ്യാപാരി തന്റെ കടയ്ക്ക് മുന്‍പിലെ ഫ്ളെക്‌സ് ബോര്‍ഡുകള്‍ക്കെതിരെ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
പല ഘട്ടങ്ങളിലായി ഇതിനെതിരെ കോടതികളുടെ ഇടപെടലുകളുണ്ടായിട്ടുണ്ടെങ്കിലും റോഡുവക്കുകളിലെല്ലാം സംഘടനകളും വ്യക്തികളും യഥേഷ്ടം ഫ്ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. സാധാരണക്കാര്‍ക്ക് ഇതൊരു വിപത്തായിത്തന്നെ മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവ നീക്കം ചെയ്യാനും നിയന്ത്രിക്കാനും എന്തു നടപടി സ്വീകരിച്ചു എന്ന് സര്‍ക്കാര്‍ അടുത്ത മാസം 16നകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it