Kollam Local

പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം കണ്ടെത്താന്‍ പ്രത്യേക സംവിധാനവുമായി പോലിസ്‌



കൊല്ലം: നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും ഹോട്ടലുകള്‍, അറവുശാലകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് തടയാന്‍ കൊല്ലം സിറ്റി പോലിസ് പ്രത്യേക സംവിധാനം ഒരുക്കുന്നു. മഴക്കാലത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം ഇടയാക്കുമെന്ന് കണ്ട് കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ എസ് സതീഷ് ബിനോയുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം എസിപി ജോര്‍ജ് കോശി, കൊല്ലം ഈസ്റ്റ് സി ഐ എസ് മഞ്ജുലാല്‍, കൊല്ലം വെസ്റ്റ് സി ഐ വി എസ് ബിജു, ഇരവിപുരം സി ഐ ബി പങ്കജാക്ഷന്‍, സിറ്റി കള്‍ട്രോള്‍ റൂം സി ഐ ടി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പോലിസിന്റെ സഹായത്തോട ഇരുപത്തഞ്ചോളം സ്ഥലങ്ങളില്‍ കാമറ ഉള്‍പ്പെടെ വിപുലമായ നിരീക്ഷണ സംവിധാനമാണ് കൊല്ലം പോലിസ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷണര്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിക്ഷേപിക്കുന്നവരുടേയും അവരുടെ വാഹനത്തിന്റെയും വിവരങ്ങള്‍ പോലിസ് കണ്‍ട്രോള്‍ റൂമിലോ അതാത് പോലിസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് കമ്മീഷണര്‍ അറിയിച്ചു. ഫേ ാണ്‍:  9497990025(എസിപി കൊ ല്ലം ), 9497987030(കൊല്ലം ഈസ്റ്റ് സി ഐ),  9497987031(കൊല്ല  ം വെസ്റ്റ് സി ഐ),  94 979 80 21 6(ഇരവിപുരം സി ഐ),  94 9 7975156(കണ്‍ട്രോള്‍ റൂം സി ഐ).
Next Story

RELATED STORIES

Share it