kasaragod local

പൊതുസ്ഥലങ്ങളിലെ കൊടിത്തോരണങ്ങള്‍ നീക്കംചെയ്യാത്തത് സംഘര്‍ഷത്തിനിടയാക്കുന്നു



കാസര്‍കോട്: പൊതു സ്ഥലങ്ങളില്‍ സമ്മേളനത്തിന്റെയോ ആഘോഷങ്ങളുടെയോ ഭാഗമായി സ്ഥാപിക്കുന്ന കൊടിതോരണങ്ങള്‍ പരിപാടികള്‍ കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തത് സംഘര്‍ഷത്തിനിടയാക്കുന്നു. വിവിധ രാഷ്ട്രീയ, മത സംഘടനകളുടെ ബോര്‍ഡുകളാണ് പൊതുസ്ഥലങ്ങളില്‍ യാതൊരു മാനദണ്ഡവുമില്ലാതെ സ്ഥാപിക്കുന്നത്. ജില്ലയിലെ ക്രമസമാധാന നില കണക്കിലെടുത്ത് നേരത്തെ ഇത്തരം കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും പരിപാടികള്‍ കഴിഞ്ഞ ശേഷം മാറ്റണമെന്നും ജില്ലാ കലക്്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. കാസര്‍കോട്്, കുമ്പള, ഉപ്പള, മഞ്ചേശ്വരം, കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളിലും ദേശീയപാതയോരങ്ങളിലും കൊടിതോരണങ്ങള്‍ വിവിധ പരിപാടികളുടെ പേരില്‍ സ്ഥാപിച്ച കൊടിതോരണങ്ങള്‍ പരിപാടികള്‍ കഴിഞ്ഞ ആഴ്ചകള്‍ പിന്നിട്ടിട്ടും നീക്കം ചെയ്തിട്ടില്ല. ബിജെപിയുടെ ജനരക്ഷയാത്രയുടെ ഭാഗമായി നീലേശ്വരം അടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ച ഫഌക്‌സ്, കൊടിതോരണങ്ങള്‍ നശിപ്പിച്ചതിനെ ചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ സ്ഥാപിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട്‌പോകാനാണ് പോലിസിന്റെ നീക്കം. പരിപാടി കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തവ പോലിസ് തന്നെ നീക്കം ചെയ്യുമെന്നും ഇവര്‍ക്കെതിരെ പൊതു സ്ഥലങ്ങള്‍ മലിനപ്പെടുത്തല്‍ (120 ഡി) വകുപ്പ് പ്രകാരം കേസെടുക്കുമെന്നും ജില്ലാ പോലിസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. ആരാധനായ—ങ്ങളുടെ ആഘോഷങ്ങള്‍ക്ക് സ്ഥാപിച്ച കെ ാടിതോരണങ്ങള്‍ 100 മീറ്ററിനുള്ളില്‍ ആവണമെന്ന് ജില്ലാ കലക്്ടര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല.ജില്ലാ വികസന സമിതി യോഗത്തില്‍ വര്‍ഷങ്ങളായി കൊടിതോരണങ്ങളും ബാനറും സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ഉയരാറുണ്ടെങ്കിലും രാഷ്ട്രീയ കക്ഷികളോ സന്നദ്ധസംഘടനകളോ ഇത് പാലിക്കുന്നില്ല.
Next Story

RELATED STORIES

Share it