Flash News

പൈപ്പ് ബോംബ് കേസ് : കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും



മലപ്പുറം: വേങ്ങര കൂമംകല്ല് പാലത്തിനടിയില്‍ പൈപ്പ് ബോംബ് കണ്ടെത്തിയ കേസിലെ എട്ടാം പ്രതി കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി പൊട്ടാണിക്കല്‍ ശുഹൈബ് (50) ന്റെ കുറ്റപത്രം വൈകാതെ സമര്‍പ്പിക്കും. മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ ശുഹൈബിനെ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ ഗുജറാത്ത് പോലിസ് മലപ്പുറം കോടതിയിലെത്തിച്ചിരുന്നു. നേരത്തെയുള്ള പ്രതിപ്പട്ടികയില്‍ ശുഹൈബ് ഉള്‍പ്പെട്ടിരുന്നില്ല.1995 ഡിസംബര്‍ 31 നാ ണ്  കൂമംകല്ല് പാലത്തിനടിയില്‍നിന്നു പൈപ്പ് ബോംബുകള്‍  കണ്ടെടുത്തത്.
Next Story

RELATED STORIES

Share it