kannur local

പൈപ്പ്‌ലൈന്‍ വഴി കുടിവെള്ളമെത്തിക്കും: ജില്ലാകലക്ടര്‍

കണ്ണൂര്‍: ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിക്കുന്നതിനു പകരം പൈപ്പ്‌ലെന്‍ വഴി കുടിവെള്ളം ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍.———
വാട്ടര്‍ അതോറിറ്റിയുടെയും അപെക്ക് ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടത്തിയ ലോകജലദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാട്ടര്‍അതോറിറ്റിയുടെ സഹായത്തോടെ ജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളിലെ ജലസ്രോതസുകള്‍ കണ്ടെത്തി അവ വൃത്തിയാക്കി ജലവിതരണം നടത്താനും ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ 125കുളങ്ങള്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കിയിട്ടുണ്ട്.
പ്രകൃതിദത്ത മഴവെള്ള സംഭരണികളായ തണ്ണീര്‍തടങ്ങളും നെല്‍പാടങ്ങളും സംരക്ഷിച്ചെങ്കില്‍ മാത്രമേ വേനല്‍ക്കാലത്തെ കുടിവെള്ളം ക്ഷാമം പരിഹരിച്ച് സ്ഥിരജല ലഭ്യത ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ. എല്ലാ വീടുകളിലും മഴവെള്ളസംഭരണികള്‍ സ്ഥാപിച്ചും കുടിവെള്ളം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.———
പോലിസ് കോ-ഓപറേറ്റീവ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അപെക്ക് ജില്ലാ പ്രസിഡന്റ് പി ഗോപാലന്‍ അധ്യക്ഷത വഹിച്ചു.
പയ്യന്നൂര്‍ സീക്ക് ഡയറക്ടര്‍ ടി പി പദ്മനാഭന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മികച്ച ജില്ലാ കലക്ടര്‍ക്കുള്ള ഉപഹാരസമര്‍പ്പണം സൂപ്രണ്ടിങ് എന്‍ജിനീയര്‍ സി ജയപ്രകാശ് നിര്‍വഹിച്ചു.
വി കെ രത്‌നകുമാര്‍, ഒ പ്രകാശ്, പി സുരേന്ദ്രന്‍, കെ അശോക് കുമാര്‍, എന്‍ ബി അജയഘോഷ്, സുരജ നായര്‍, ഗോവിന്ദന്‍ നമ്പൂതിരി ടി എ, പി ഹരീന്ദ്രന്‍ സംസാരിച്ചു.——
Next Story

RELATED STORIES

Share it