kozhikode local

പേരാമ്പ്രയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍ന്നു



പേരാമ്പ്ര: പേരാമ്പ്രയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍ന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിച്ചു പോന്നിരുന്ന പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍ന്ന് പുതിയ യൂണിറ്റ് രൂപീകരിച്ചു. അസ്സന്‍കോയ വിഭാഗമായി പ്രവര്‍ത്തിക്കുന്ന പുതിയ യൂണിറ്റിന് സംസ്ഥാന കമ്മിറ്റി അംഗീകാരവും ലഭിച്ചു. പേരാമ്പ്ര അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി വി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എം സി കുഞ്ഞിക്കേളുനായര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അസീസ് അരീക്കോട്, ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് മേപ്പയ്യൂര്‍ കുഞ്ഞി മൊയ്തീന്‍, ശശീന്ദ്രന്‍ കീര്‍ത്തി, വി പി മൂസ്സ, ബി എം മുഹമ്മദ്, ബാദുഷ അബ്ദുള്‍ സലാം സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി ശശീന്ദ്രന്‍ കീര്‍ത്തി (പ്രസിഡന്റ്), ബി.എം മുഹമ്മദ് (ജനറല്‍ സെക്രട്ടറി), ബാദുഷ അബ്ദുള്‍ സലാം (ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.പേരാമ്പ്രയില്‍ പുതുതായി തെരഞ്ഞെടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ സ്വജന പക്ഷപാതത്തിലും തന്‍പ്രമാണിത്തത്തിലും പ്രതിഷേധിച്ചാണ് പുതിയ യൂണിറ്റിന് രൂപം കൊടുത്തതെന്ന് ഇന്നലെ അസ്സന്‍ കോയ വിഭാഗം യൂണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരും ചിഹ്നവും കൊടിയും ഉപയോഗിച്ചായിരിക്കും തങ്ങളുടെ പ്രവര്‍ത്തനമെന്നും പേരാ്രമ്പയിലെ ഭൂരിപക്ഷം കച്ചവടക്കാരും തങ്ങള്‍ക്കൊപ്പമാണെന്നും അവര്‍ പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യകാല ഭാരവാഹികളെയും പ്രവര്‍ത്തകരെയും സംഘടനയില്‍ നിന്നകറ്റി നിര്‍ത്തുന്ന നിലപാട് സ്വീകരിച്ചപ്പോള്‍ ജില്ലാ നേതൃത്വം ഇടപെടല്‍ നടത്തിയില്ലെന്നും ആരോപിക്കുന്നു. വ്യാപാരികളല്ലാത്തവരെപോലും അംഗങ്ങളാക്കി തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇവര്‍ പേമെന്റ് ഭാരവാഹികളെ നേതൃത്വത്തില്‍ എത്തിച്ചതായും മുന്‍ഭാരവാഹികളെ പൂര്‍ണ്ണമായും അവഗണിച്ചതായും നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ശശീന്ദ്രന്‍ കീര്‍ത്തി, ബി എം മുഹമ്മദ്, ബാദുഷ അബ്ദുള്‍സലാം, എം സി കുഞ്ഞിക്കേളുനായര്‍, സി എം അഹമ്മദ് കോയ, പി കെ രാജീവന്‍, വി പി മൂസ്സ,  അല്‍വാലി അഹമ്മദ് ഹാജി, ടി കെ പ്രകാശന്‍, വിജയന്‍ ചെമ്പോട്ടി, സുനില്‍കുമാര്‍ ഗ്ലോബല്‍, മജീദ് കച്ചിന്‍സ് എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it