kozhikode local

പേരാമ്പ്രയിലെ ഇരട്ടക്കൊലപാതകം: വാദം പൂര്‍ത്തിയായി; വിധി പ്രഖ്യാപനം നാളെ

വടകര: വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ വാദവും, പ്രതിഭാഗം വാദവും പൂര്‍ത്തിയായി. പേരാമ്പ്ര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ഞാണിയത്ത് തെരുവില്‍ വട്ടക്കണ്ടി മീത്തല്‍ ബാലന്‍ (62), ഭാര്യ ശാന്ത (59) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പേരാമ്പ്ര ഞാണിയം തെരുവിലെ കൂനേരി കുന്നുമ്മല്‍ ചന്ദ്രന്‍ (58) കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷാ വിധിയ്ക്ക് മുന്‍പുള്ള വാദം നടന്നത്.
വടകര അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് കോടതിയില്‍ ഇന്നലെ രാവിലെ 12 മണിയോടെ പ്രോസിക്യൂഷന് വേണ്ടി അഡ്വ. എം അശോകനും, പ്രതി ഭാഗത്തിന് വേണ്ടി കോടതി നിയോഗിച്ച അഭിഭാഷകന്‍ അഡ്വ. അബ്ദുല്ല മണപ്രത്തും വാദങ്ങള്‍ നിരത്തി. ഇരു ഭാഗത്തിന്റെയും വാദം കേട്ട കോടതി വിധി പ്രഖ്യാപനം 24ലേക്ക് മാറ്റി.
2015 ജൂലൈ 9നാണ് കേസിനാസ്പദമായ സംഭവം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രതി കടക്കെണിയില്‍ നിന്നും രക്ഷപ്പെടാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊല നടക്കുന്നതിനിടയില്‍ ബഹളം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസിയായ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലിയില്‍ അജില്‍ സന്തോഷിനു(17) വെട്ടേറ്റിരുന്നു.
വീടിന്റെ രണ്ടാം നിലയിലെ കിടപ്പു മുറിയിലാണ് ബാലന്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ മുറിയിലേക്കുള്ള ഇട നാഴിയിലാണ് ശാന്ത മരിച്ചു കിടന്നത്.
Next Story

RELATED STORIES

Share it