Kollam Local

പേത്തശല്യം രൂക്ഷം; മല്‍സ്യത്തൊഴിലാളികള്‍ വലയുന്നു



കാവനാട്: കടല്‍ മല്‍സ്യങ്ങളെ തിന്നൊടുക്കുന്ന പേത്ത മല്‍സ്യത്തിന്റെ ശല്യം രൂ—ക്ഷമായതോടെ മല്‍സ്യത്തൊഴിലാളികള്‍ ബുദ്ധിമുട്ടിലായി. ട്രോളിങ് നിരോധനത്തിന് ശേഷം മല്‍സ്യ ലഭ്യത കുറവാണ്. കടലിലും തീരപ്രദേശങ്ങളിലും വലയിടുമ്പോള്‍ അതില്‍ മല്‍സ്യങ്ങള്‍ അകപ്പെടാറുണ്ട്. ഈ സമയം കടലില്‍ സ്ഥിരമായി കാണുന്ന പേത്ത എന്ന മല്‍സ്യം വലയില്‍ അകപ്പെട്ടു കിടക്കുന്ന മല്‍സ്യങ്ങളെ തിന്നുതീര്‍ക്കുകയാണ്. ഇവയെ പിടികൂടാന്‍ ശ്രമിക്കുന്നതോടെ മൂര്‍ച്ചയുള്ള പല്ലുകള്‍ കൊണ്ട് വലകള്‍ കടിച്ചുകീറി ഇവകള്‍ രക്ഷപ്പെടുകയാണ് പതിവ്. വലയില്‍ അകപ്പെടുന്ന മല്‍സ്യങ്ങളുടെ തലയും വാലുമാണ് പേത്തകള്‍ കൂടുതലായും ഭക്ഷിക്കുന്നത്. അതിനാല്‍ ഇവകള്‍ തിന്നു തീര്‍ത്തതും കടിച്ചു കീറിയതുമായ മല്‍സ്യങ്ങളെ തൊഴിലാളികള്‍ കടലില്‍ ഉപേക്ഷിക്കുകയാണ് പതിവ്. മല്‍സ്യങ്ങളെ തിന്നുകഴിഞ്ഞാല്‍ ഇത് പന്ത്‌പോലെ വീര്‍ത്തിരി—ക്കുന്നതിനാല്‍ ഇവകളെ കടലിലെ ഫുട്‌ബോള്‍ എന്നാണ് വിളിക്കുന്നത്. ഇവയുടെ ശല്യം മുന്‍കാലങ്ങളെക്കാള്‍ രൂക്ഷമാണെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു.
Next Story

RELATED STORIES

Share it