Flash News

പെറുവിന് ആശ്വാസം, ഗുറേറോയ്ക്ക് ലോകകപ്പ് കളിക്കാം

പെറുവിന് ആശ്വാസം, ഗുറേറോയ്ക്ക് ലോകകപ്പ് കളിക്കാം
X


ലിമ: റഷ്യന്‍ ലോകകപ്പിനൊരുങ്ങുന്ന പെറു ടീമിന് സന്തോഷ വാര്‍ത്ത. ക്യാപ്റ്റന്‍ പൗളോ ഗുറേറോയുടെ വിലക്ക് സ്വീഡിഷ് ട്രൈബ്യൂണല്‍ നീക്കി. ഇതോടെ റഷ്യന്‍ ലോകകപ്പില്‍ ഗുറേറോയ്ക്ക് കളിക്കാം. കഴിഞ്ഞ ഒക്‌ടോബറില്‍ അര്‍ജന്റീനയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തിന് ശേഷം നടന്ന ഉത്തേജക പരിശോധനയില്‍ ഗുറേറോ കുടുങ്ങിയിരുന്നു. തുടര്‍ന്ന് താരത്തിന് ആദ്യം ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തുകയും പിന്നീടത് ആറ് മാസമായി ചുരുക്കുകയും ചെയ്തിരുന്നു.ലോകകപ്പില്‍ ഗ്രൂപ്പ് സിയിലാണ് പെറു കളിക്കുന്നത്. ഗുറേറോയെ കളിപ്പിക്കണമെന്ന് ഗ്രൂപ്പിലെ സഹ ടീമുകളായ ആസ്‌ത്രേലിയയും ഡെന്‍മാര്‍ക്കും ഫ്രാന്‍സും ആവശ്യപ്പെട്ടിരുന്നു. ഫ്രാന്‍സ് ക്യാപ്റ്റന്‍, ഹ്യൂഗോ ലോറിസും ഓസീസ് ക്യാപ്റ്റന്‍ മൈല്‍ ജെഡിനാകും, ഡെന്‍മാര്‍ക്ക് നായകന്‍ സൈമണ്‍ ക്‌ജെയിരും ചേര്‍ന്ന് ഗുറേറോയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഫിഫയ്ക്ക് കത്തും നല്‍കിയിരുന്നു.1982ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കുകയാണ് പെറു. 34കാരനായ ഗുറേറോ 86 തവണ പെറു ദേശീയ ടീം ജേഴ്‌സിയണിഞ്ഞ് 32 ഗോളുകള്‍ നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it