Pathanamthitta local

'പെരുനാട് സിഎച്ച്‌സി: ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല'

റാന്നി : പെരുനാട് സിഎച്ച്‌സിയുടെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള  ഉത്തരവാദിത്വത്തില്‍ നിന്ന് റാന്നി എംഎല്‍എക്കും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്. 21 ദിവസമായി പെരുന്നാട് സിഎച്ച്‌സിയ്ക്ക് മുമ്പില്‍ നടത്തുന്ന നിരാഹാര സമരത്തിന് അനുഭാവക സൂചകമായി റാന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ നടത്തിയ ഏകദിന  ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് അലക്‌സ് അധ്യക്ഷത വഹിച്ചു. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന സജി, ഡിസിസി  ഭാരവാഹികളായ കാട്ടൂര്‍ അബ്ദുല്‍ സലാം, ലിജു ജോര്‍ജ്, അഹമ്മദ് ഷാ,  പുഷ്പാംങ്കതന്‍ ഒങ്കത്തില്‍, ആര്‍ വി ആനന്ദന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it