malappuram local

പെരിന്തല്‍മണ്ണയില്‍ 13ാം പദ്ധതി വികസന രേഖയായി



പെരിന്തല്‍മണ്ണ. നഗരസഭയുടെ പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുടെ വികസന രേഖക്കും 2017-18 വാര്‍ഷിക പദ്ധതിക്കും നഗര സഭാ ടൗണ്‍ ഹാളില്‍ ചേര്‍ന്ന വികസന സെമിനാര്‍ അന്തിമരൂപം നല്‍കി. 2017 നും 2022 നും ഇടയില്‍ നടപ്പാക്കുന്ന പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയില്‍ 997.27 കോടിയുടെ വിഭവ സമാഹരണത്തിലൂടെ നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള പദ്ധതിക്കാണ് വികസനരേഖ രൂപം നല്‍കിയത്.  പഞ്ചവത്സര പദ്ധതി പൂര്‍ത്തിയാക്കാനും വികസന രൂപരേഖ തയ്യാറാക്കി. ഉല്‍പാദന മേഖലയുടെ സ്ഥായിയായ വളര്‍ച്ചക്ക് ഉതകുന്ന രൂപത്തില്‍ ഭക്ഷ്യവിളകള്‍, പാല്‍, മുട്ട, മാംസം, മത്സ്യം എന്നിവയുടെ ഉല്‍പാദനവും സംസ്‌കരണവും വിപണനവും മെച്ചപ്പെടുത്തുകയും, ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുകയും ചെയ്യുക, പരിസ്ഥിതി പ്രകൃതി ആവാസവ്യവസ്ഥ പ്രകൃതി വിഭവങ്ങള്‍ ജൈവവൈവിധ്യങ്ങള്‍, ജലം എന്നിവ സംരക്ഷിക്കുന്നതിനും മാലിന്യ സംസക്കരണത്തിനും ഊന്നല്‍ നല്‍കുക മാനവവിഭവശേഷിയുടെയും, മനുഷ്യ സ്‌ക്കാരത്തിന്റെയും സമ്പൂര്‍ണ്ണ വികസനം ലക്ഷ്യം വെച്ച് ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, സംസ്‌കാരം എന്നിവ വികസിപ്പിക്കുകയും ഈ സേവന സംവിധാനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുകയും ചെയ്യുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നഗരത്തിലെ പട്ടിണി പാവങ്ങള്‍, പട്ടികജാതിക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, നിത്യരോഗികള്‍, ഭിന്നശേഷി ക്കാര്‍ വിധവകള്‍, ഭിന്ന ലിംഗക്കാര്‍ തുടങ്ങിയവര്‍ക്ക് സമ്പൂര്‍ണ്ണ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങളായ എല്ലാ വര്‍ക്കും വീട്, കുടിവെള്ളം, വൈദ്യുതി, തെരുവുവിളക്കുകള്‍, ശുചിത്വമുള്ള പരിസരം, മെച്ചപ്പെട്ട നടപ്പാതകള്‍ ,ഗതാഗത സൗകര്യങ്ങള്‍, ഉല്ലാസ കേന്ദ്രങ്ങള്‍ ,പൊതു സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യവയ്ക്കുന്നത്. ഈ കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് ഹ്രസ്വദീര്‍ഘകാല ലക്ഷ്യങ്ങള്‍ പതിമൂന്നാം പദ്ധതിക്കാലത്ത് നിറവേറ്റാനാണ് നഗരസഭ ശ്രമിക്കുന്നത്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ 2017-18 വര്‍ഷത്തില്‍ 14.65 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്കും സെമിനാര്‍ രൂപം നല്‍കി.വികസന സെമിനാര്‍ ആസൂത്രണ ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം അധ്യക്ഷനായി. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം കെ ശ്രീധരന്‍ പഞ്ചവല്‍സര പദ്ധതി വികസനരേഖയും, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ സി മൊയ്തീന്‍ കുട്ടി പദ്ധതി രേഖയും അവതരിപ്പിച്ചു. കിഴിശ്ശേരി വാപ്പു, നഗരസഭാ സെക്രട്ടറി കെ പ്രമോദ്, കിഴിശ്ശേരി മുസ്തഫ, സംസാരിച്ചു.
Next Story

RELATED STORIES

Share it