Flash News

പെപ് ഗാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാര്‍ പുതുക്കി

പെപ് ഗാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാര്‍ പുതുക്കി
X

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ കിരീടത്തിലേക്കെത്തിച്ച പരിശീലകന്‍ പെപ് ഗാര്‍ഡിയോള സിറ്റിയുമായി കരാര്‍ പുതുക്കി. മൂന്ന് വര്‍ഷം കൂടി സിറ്റിയുടെ പരിശീലകനായി തുടരനാനുള്ള കരാറിലാണ് ഗാര്‍ഡിയോള ഒപ്പുവച്ചത്. 2016-17 സീസണില്‍ സിറ്റിയിലേക്കെത്തിയ പെപ് ഗാര്‍ഡിയോളക്ക് ആദ്യ സീസണില്‍ ടീമിനെ മികച്ച പ്രകടനത്തിലേക്കെത്തിക്കാനായില്ലെങ്കിലും ഈ സീസണില്‍ ടീമിനെ ചാംപ്യന്‍മാരാക്കി. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും മികച്ച പ്രകടനത്തോടെയായിരുന്നു സിറ്റിയുടെ കിരീട നേട്ടം. ഏറ്റവും കൂടുതല്‍ പോയന്റുകള്‍, ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ തുടര്‍ജയങ്ങള്‍, ഏറ്റവും കൂടുതല്‍ ജയങ്ങള്‍ തുടങ്ങി നിരവധി റെക്കോഡുകള്‍ പെപ് ഈ സീസണില്‍ സ്വന്തമാക്കിയിരുന്നു. 20മില്യണ്‍ ആണ് പെപ് ഗ്വാഡിയോളയുടെ പുതിയ കരാര്‍ തുക എന്നാണ് റിപോര്‍ട്ടുകളുള്ളത്. അങ്ങനെയായാല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന പരിശീലകനായി ഗാര്‍ഡിയോള മാറും.
Next Story

RELATED STORIES

Share it