പെണ്‍വാണിഭം: നാലുപേര്‍ അറസ്റ്റില്‍
BY Sumeera SMR5 Dec 2015 3:51 AM GMT
Sumeera SMR5 Dec 2015 3:51 AM GMT
കൊട്ടാരക്കര: പട്ടണത്തില്‍ പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടി. പടിഞ്ഞാറ്റിന്‍കരയിലെ ഒരൂ വീട്ടില്‍ നിന്നാണ് രണ്ടു സ്ത്രീകളുള്‍പ്പെട്ട നാലംഗസംഘത്തെ അറസ്റ്റ് ചെയ്തത്. അടൂര്‍ ഇളമണ്ണൂര്‍ ഐശ്വര്യാ ഭവനില്‍ ശശികല(36), കരുനാഗപ്പള്ളി ആദിനാട് മുപ്പത്തിത്തറയില് രാജേഷ്(32), കല്‍പ്പറ്റ മുണ്ടേരി കുന്നില്‍വീട്ടില്‍ സരസ്വതി(36), പുനലൂര്‍ മണിയാര്‍ സുരേന്ദ്രഭവനില്‍ ദിനൂബ്(27) എന്നിവരാണ് പിടിയിലായത്. ശശികലയും രാജേഷും ചേര്‍ന്നാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. ഇരുവരും ഭാര്യാഭര്ത്താക്കന്മാരെന്ന വ്യാജേനെയാണ് പടിഞ്ഞാറ്റിന്‍കരയില്‍ വീടെടുത്തു താമസിച്ചിരുന്നതെന്നു പോലിസ് പറയുന്നു. ഇടപാടുകാരെ രാജേഷാണ് കാറില്‍ എത്തിക്കുന്നത്. ഫോണിലൂടെയാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. കുണ്ടറയിലും കൊട്ടാരക്കരയില്‍ തന്നെ മറ്റൊരിടത്തും സംഘം മുമ്പു താമസിച്ചിരുന്നു. അഞ്ചു സിംകാര്‍ഡുകള്‍ സംഘത്തിന്റെ പക്കല്‍ നിന്നും പോലിസ് കണ്ടെടുത്തു. നിരവധിപേര്‍ ഇവരുമായി ബന്ധപ്പെട്ടിരുന്നതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാക്കളെ പറ്റിയുള്ള സ്പെഷ്യല്‍ സ്ക്വാഡിന്റെ അന്വേഷണമാണ് വാണിഭസംഘത്തെ കുടുക്കിയത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT