Flash News

പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം തമിഴ്‌നാട്ടില്‍

പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം തമിഴ്‌നാട്ടില്‍
X


ചെങ്കല്‍പ്പെട്ട് :  കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി തമിഴ്‌നാട് പോലിസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന്
കോട്ടയത്തെ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന പോലിസ് സംഘം തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടിലെത്തി. പല്ലില്‍ കമ്പിയിട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെന്നൈ -തിരുച്ചിറപ്പള്ളി ദേശീയപാതയ്ക്ക് സമീപം കണ്ടെത്തിയത്.
രാത്രിയില്‍ സ്ഥലത്തെത്തിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം എന്നതിനാല്‍ ആരുടേതാണെന്ന സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന ആവശ്യമാണ്.
Next Story

RELATED STORIES

Share it