kannur local

പെട്രോള്‍ പമ്പുടമകളുടെ സമരം : ഇന്ധനം ലഭിക്കാതെ ജനം വലഞ്ഞു



കണ്ണൂര്‍: അപൂര്‍വചന്ദ്ര കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തി ല്‍ പമ്പുടമകള്‍ നടത്തിയ സമരത്തില്‍ ഇന്ധനം ലഭിക്കാതെ ജനം വലഞ്ഞു. ജില്ലയിലെ 136 പമ്പുകളില്‍ ബഹുഭൂരിഭാഗവും അടഞ്ഞുകിടന്നു. ചില ഗ്രാമങ്ങളില്‍ മാത്രമാണ് പമ്പുകള്‍ തുറന്നു പ്രവര്‍ത്തിച്ചത്. പലരും സമരമറിയാതെ പമ്പിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. നഗരത്തിലെത്തിയവരും ഇന്ധനം കിട്ടാതെ വലഞ്ഞു. ഇരുചക്രവാഹനങ്ങളിലും മറ്റുമെത്തിയവരാണ് കൂടുതലും ബുദ്ധിമുട്ടിയത്. ഞായറാഴ്ചയായതിനാല്‍ വിവാഹം, മറ്റു പാര്‍ട്ടികളില്‍ പങ്കെടുക്കാനെത്തിയവരും ബുദ്ധിമുട്ടി. ഡീലര്‍മാരുടെ കമ്മിഷന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സിന്റെ നേതൃത്വത്തില്‍ പണിമുടക്കിയത്. ബാങ്കിതര സര്‍വീസ് ചാര്‍ജിലുണ്ടായ മാറ്റം, മുതല്‍മുടക്കിന് ആനുപാതികമായ കമ്മീഷന്‍ ലഭിക്കാത്തത്, ബാഷ്പീകരണം മൂലമുള്ള നഷ്ടം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുമ്പോഴും പമ്പുടമകള്‍ക്ക് വര്‍ഷത്തില്‍ രണ്ടു തവണ കമീഷന്‍ വര്‍ധന നല്‍കാമെന്ന കരാര്‍ നടപ്പാക്കാത്തതാണ് പ്രതിഷേധത്തിനു കാരണം.
Next Story

RELATED STORIES

Share it