kozhikode local

പൂര്‍വ വിദ്യാര്‍ഥികളുടെയും പ്രവാസികളുടെയും കൈത്താങ്ങില്‍ ക്ലാസ്‌റൂമുകള്‍ നവീകരിച്ചു

താമരശ്ശേരി:പൂര്‍വ്വ വിദ്യാര്‍ഥികളുടെയും  പ്രവാസികളുടെയും കൈതാങ്ങില്‍ ചെമ്പ്ര ഗവ. എല്‍പി സ്‌കൂള്‍ ക്ലാസ്സ് റൂമുകള്‍ നവീകരിച്ചു.  ഈ സ്—കൂളില്‍ ക്ലാസ്സ് റൂമുകളിലെ പൊടിശല്യംമുലം  വിദ്യാര്‍തഥികള്‍ക്കുള്ള പ്രയാസം മനസ്സിലാക്കിയ പൂര്‍വ്വ വിദ്യാര്‍ഥികളും പ്രവാസികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്‌കൂള്‍ വികസന സമിതിയുണ്ടാക്കി രംഗത്തിറങ്ങുകയും രണ്ട് ലക്ഷത്തോളം രൂപ സമാഹരിച്ച് നവീകരണ പ്രവൃത്തിക്ക്  തുടക്കംകുറിക്കുകയുമായിരുന്നു. എസ്എസ്എയുടെ ഒരു ലക്ഷം രൂപയും  ഇതിലേക്ക് ലഭിച്ചു.    ആദ്യ ഘട്ടത്തില്‍ എല്ലാ ക്ലാസ്സ റൂമുകളും വരാന്തകളും കോണിപ്പടികളും ഓഫീസ് റൂമുമെല്ലാം ഗുണനിലവാരമുള്ള ടൈലുകള്‍പാകുകയും പെയിന്റിംഗ് ചെയത് വൃത്തിയാക്കി. ഇതോടെ പൊടിശല്യമില്ലാത്ത ക്ലാസ്സ് മുറികളിലിരുന്ന് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങളാണ് ഒരുങ്ങിയത്. ക്ലാസ്സ റൂമുകള്‍  നവീകരിച്ചതിന്റെ ഉല്‍ഘാടനം എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ എം ജയകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് പി കെ സത്യന്‍ അധ്യക്ഷതവഹിച്ചു. ബിആര്‍സി പ്രാദേശിക പഠനകേന്ദ്രത്തിന്റെ ഉല്‍ഘാടനം വാര്‍ഡ്് അംഗം അഡ്വ.ഒ കെ അഞ്ജുവും ക്ലാസ്സ ലൈബ്രറികളുടെ ഉല്‍ഘാടനം ബിപിഒ വി എം മെഹറലിയും നിര്‍വ്വഹിച്ചു.
Next Story

RELATED STORIES

Share it