kozhikode local

പൂനൂര്‍ പാലം തകര്‍ച്ചയുടെ വക്കില്‍

താമരശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ ഏറെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന പൂനൂര്‍ പാലം അപകാടാവസ്ഥയില്‍. പാലത്തിന്റെ ഇരുപുറങ്ങളിലെയും അപ്രോച്ച് റോഡ് പൂര്‍ണമായും തകര്‍ന്നതാണ് പാലത്തിന് ബലക്ഷയമടക്കമുള്ള തകരാര്‍ സംഭവിക്കാനിടയാക്കുന്നത്. അരനൂറ്റാണ്ട് മുമ്പ് നിര്‍മിച്ച ഈ പാലം ഉണ്ണികുളം-താമരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു.
ദിനേനെ 1000 കണക്കിനു വാഹനങ്ങള്‍ കൊയിലാണ്ടി ഭാഗത്തേക്കും തിരിച്ചും സഞ്ചരിക്കാനുള്ള ഏക വഴിയാണ് പൂനൂര്‍ പാലം. സമീപത്തു തന്നെ ഇരു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെറിയ പാലമുണ്ടെങ്കിലും ചെറുവാഹനങ്ങളായ ഓട്ടോറിക്ഷയും ബൈക്കുകള്‍ക്കും മാത്രമെ ഇതിലൂടെ കടന്നുപോവാന്‍ സാധിക്കുകയുള്ളു. ഈ പാലം നിര്‍മിച്ചപ്പോള്‍ ദീര്‍ഘദൃഷ്ടിയില്ലാത്ത പ്രവൃത്തിയാണ് പാലം വീതില്ലാതെ നിര്‍മിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. സംസ്ഥാന പാതയില്‍ പൂനൂര്‍ പാലത്തിനു സമീപമുണ്ടാവുന്ന ഗതാഗത തടസ്സത്തിനു ഏറെ പരിഹാരമാവുമായിരുന്നു ഈ ചെറുപാലമെന്ന് ഇപ്പോള്‍ അധികൃതര്‍ക്കും ബോധ്യമായിട്ടുണ്ട്.
പൂനൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ച്ച അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇവിടെ അപകടം നിത്യസംഭവമായതോടെ പൂനൂരിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുപോയി. ഇതോടെ വീണ്ടും അപകടാവസ്ഥയിലാവുകയും ചെയ്തു.
അധികൃതരുടെ അലംഭാവത്തിനെതിരേ ശ്രദ്ധ ക്ഷണിച്ച ്എസ്ഡിപിഐ പ്രവര്‍ത്തകര്‍ പാലത്തില്‍ സായാഹ്ന ധര്‍ണ നടത്തിയിരുന്നു. മഴക്കാലത്തിനു മുമ്പായി റോഡ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ പാലത്തിനടിയിലേക്ക് വെള്ളം ഒലിച്ചിറങ്ങി ബലക്ഷയം വര്‍ധിക്കുമെന്ന്  മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതായതിനാല്‍ ഇരുപഞ്ചായത്തുകള്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുമാണ്.
Next Story

RELATED STORIES

Share it