Flash News

പൂട്ടിയിട്ട കാറില്‍ കുടുങ്ങി രണ്ട് കുട്ടികള്‍ മരിച്ചു



ന്യൂഡല്‍ഹി: പൂട്ടിയിട്ട കാറിനുള്ളില്‍ ഒമ്പത് മണിക്കൂര്‍ കുടുങ്ങി നാലും അഞ്ചും വയസ്സുള്ള ആണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ഡല്‍ഹിയിലെ രന്‍ഹൂലയിലാണ് സംഭവം. കാറുടമയുടെ മകനും ബന്ധുവായ മറ്റൊരു കുട്ടിയുമാണ് മരിച്ചത്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കുട്ടികള്‍ കളിക്കുകയായിരുന്നു. കുട്ടികള്‍ ഉണ്ടെന്നറിയാതെ കാര്‍ ഉടമ കാര്‍ പൂട്ടി കുട്ടികളെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലിലാണ് അബോധാവസ്ഥയില്‍ കുട്ടികളെ കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story

RELATED STORIES

Share it