kozhikode local

പുളിക്കൂല്‍ തോടിനു പാര്‍ശ്വഭിത്തിയും തടയണയും വരുന്നു; ജല സംരക്ഷണ ജനകീയ യാത്ര ശ്രദ്ധേയമായി



നാദാപുരം: നാദാപുരത്തെ ഏറ്റവും വലിയ ശുദ്ധ ജല സ്രോതസ്സായ പുളിക്കൂല്‍  തോടിനെ  സംരക്ഷിക്കാനായി ജന പ്രതിനിധി കളും വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ‘ജല രക്ഷാ  യാത്ര’ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. നാദാപുരം ടിഐഎം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജെആര്‍സി ഗൈഡ്‌സ് യൂണിറ്റുകളിലെ കുട്ടികളും എംഇടി കോളേജ് എന്‍എസ്എസ് യൂണിറ്റും വാണിയൂര്‍ താഴെ മുതല്‍ കക്കംവെള്ളി വരെ നടത്തിയ ജാഥയില്‍ ജന പ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കുന്നുമൊപ്പം മൂന്നു കിലോ മീറ്ററോളം നടന്നു.തോടിനു തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ തടയണ നിര്‍മിക്കാനും,നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് മുഴുവന്‍ സ്ഥലങ്ങളിലും പാര്‍ശ്വ ഭിത്തി കെട്ടി സംരക്ഷിക്കാനും പദ്ധതിയുള്ളതായി ഇ കെ.വിജയന്‍ എംഎല്‍എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണനും അറിയിച്ചു.അനധികൃത കൈയേറ്റം തടയുന്നതിന് തോടിന്റെ ഇരു വശങ്ങളിലും ഗ്രാമ പഞ്ചായത്ത് ചെലവില്‍ കയര്‍ കെട്ടി സംരക്ഷിക്കാനും തീരുമാനമായി.പാര്‍ശ്വ ഭിത്തികെട്ടുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ടവരുടെ യോഗം 10 നു നടക്കും.ബാന്‍ഡ് വാദ്യങ്ങളോടെ നടന്ന ജല സംരക്ഷണ യാത്രക്ക്  അഭിവാദ്യ മര്‍പ്പിക്കാന്‍  വഴി നീളെ വന്‍ ജനാ വലി തടിച്ചു കൂടി.നാദാപുരം ഗ്രാമ പഞ്ചായത്ത് അംഗം വി .എ മുഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്ക്  മുന്‍പ് ആരംഭിച്ച തോട് സംരക്ഷണ യജ്ഞമാണ് ഫലം കണ്ടു തുടങ്ങിയിരിക്കുന്നത്. വാണിയൂര്‍ താഴെ നടന്ന ഉദ്ഘാടന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍ അധ്യക്ഷതെ വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി.കുഞ്ഞി കൃഷ്ണന്‍ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ബംഗ്ലത്ത്,എം.പി.സൂപ്പി,പി.കെ ദാമു മാസ്റ്റര്‍,സുഹറ പുതിയാറക്കല്‍.ബീന അണിയാറമ്മല്‍.റീജ പി.ടി.കെ ബ്ലോക്ക് പഞ്ചായറ്റത്തത് അംഗം മണ്ടോടി ബഷീര്‍,സി.പി.സലാം,വി.സി.ഇഖ്ബാല്‍ ,സി.എച്ച്.മോഹനന്‍,ഇ .സിദ്ദിഖ് ,പാച്ചക്കൂല്‍  അബു ഹാജി,മൂവാഞ്ചേരി കുഞ്ഞാലി ,സി.വി.ഹമീദ് ഹാജി,എന്‍.മൊയ്തു  മാസ്റ്റര്‍ എരോത്ത്  ശൗഖത്ത് പുത്തന്‍ പീടികയില്‍  അബ്ദുല്ല,ച ങ്ങോത്ത് കുഞ്ഞാലി  സംസാരിച്ചു.ജാഥാ  സമാപനം ഇ .കെ  വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാല കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it