wayanad local

പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം : ആവശ്യത്തിന് ഡോക്ടര്‍മാരില്ല; രോഗികള്‍ ദുരിതത്തില്‍



പുല്‍പ്പള്ളി: ഭീതിപരത്തി പകര്‍ച്ച പനിയും ഡെങ്കിപനിയും വ്യാപകമാകുമ്പോള്‍ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ലാതെ രോഗികള്‍ വലയുന്നു. ആറ് ഡോക്ടര്‍മാര്‍ വേണ്ട ആരോഗ്യ കേന്ദ്രത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഇതുമൂലം ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ചികിത്സ കിട്ടാത്ത അവസ്ഥയാണുള്ളത്. പകര്‍ച്ച പനിമൂലം നൂറ് കണക്കിന് ആളുകളാണ് ചികിത്സയ്ക്കായി ഇവിടെയെത്തുന്നത്. രോഗികള്‍ ഉച്ചവരെ കാത്തുനിന്നാല്‍ പോലും ഡോക്ടറെ കാണാന്‍ കഴിയുന്നില്ല. ആദിവാസികള്‍ ഉള്‍പ്പടെ തിങ്ങിപാര്‍ക്കുന്ന മേഖലയായിട്ടു പോലും ചികില്‍സ സൗകര്യം ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ഇവിടെ നിലവിലുള്ള രണ്ട് ഡോക്ടര്‍മാരെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം വച്ച് മാറ്റിയതോടെയാണ് പുല്‍പ്പള്ളി ആശുപത്രിയില്‍ പ്രതിസന്ധി രൂക്ഷമായത്. പിന്നീട് ഡോക്ടമാര്‍മാരെ നിയമിക്കുന്നതിനോ മറ്റ് മാര്‍ഗങ്ങല്‍ സ്വീകരിക്കുന്നതിനോ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. ഇതുമൂലം ചികിത്സ തേടിയിരുന്ന രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ആഴ്ചകളോളമായി ഡോക്ടര്‍മാരുടെ സേവനം ഇല്ലാതിരുന്നിട്ടുപോലും ഇതിനെതിരെ പ്രതീകരിക്കാന്‍ യുവജന സംഘടനകള്‍ പോലും തയാറാകുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it