kozhikode local

പുറങ്കരയില്‍ കോണ്‍ഗ്രസ് ബോര്‍ഡ് വീണ്ടും നശിപ്പിച്ചു

വടകര: പുറങ്കരയില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഷുഹൈബ് അനുസ്മരണ ബോര്‍ഡ് ഇരുട്ടിന്റെ മറവില്‍ വീണ്ടും നശിപ്പിച്ചു. മുമ്പും പല തവണയായി കോണ്‍ഗ്രസ് സ്ഥാപിച്ച ബോര്‍ഡുകളും കൊടിയും ഇവിടെ നിന്ന് നശിപ്പിക്കപ്പെട്ടിരുന്നു.
ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും പോലിസിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
സാന്റ് ബാങ്ക്‌സ് കേന്ദ്രീകരിച്ച് മണല്‍ കടത്തുന്ന സംഘം രാത്രിയില്‍ തെരുവ് വിളക്ക് അണച്ച് സ്ഥിരമായി മണല്‍ കടത്തുന്നെതിരെ നിരവധി തവണ പോലിസില്‍ പരാതി ഉന്നയിച്ചിട്ടും രാത്രി കാല പരിശോധന നടത്താന്‍ പോലും പോലിസ് മടി കാണിക്കുന്നത് പ്രദേശത്തെ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണെന്നും നാട്ടുകാര്‍ പരാതിപെടുന്നുണ്ട്. ഭരണത്തിന്റെ മറവില്‍ ഒരു കൂട്ടം മണല്‍ മാഫിയക്ക് ഒത്താശ ചെയ്യുന്ന നിലപാടിനെതിരെ പ്രദേശത്ത് ബാനറുകളും മറ്റും ഉയര്‍ന്നിട്ടുണ്ട്. ബോര്‍ഡ് നശിപ്പിച്ച സംഭവത്തില്‍ വടകര പോലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it