Idukki local

പുരാവസ്തു ഉദ്യോഗസ്ഥര്‍ മംഗളാദേവി ക്ഷേത്രത്തില്‍ പരിശോധന നടത്തി

കുമളി:പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥര്‍ മംഗളാദേവി കണ്ണകി ക്ഷേത്രത്തില്‍ പരിശോധന നടത്തി. കേരള ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. തമിഴ്‌നാട് മംഗളാദേവി കണ്ണകി ട്രസ്റ്റ്, കേരളാ കണ്ണകി ട്രസ്റ്റ്, എന്നിവര്‍ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മംഗളാദേവിയില്‍ സ്ഥിതി ചെയ്യുന്ന കണ്ണകി ക്ഷേത്രം സംരക്ഷിക്കണമെന്ന് കാണിച്ച് അടുത്തിടെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
ഹരജി പരിഗണിച്ച കോടതി പരിശോധന നടത്താന്‍ കഴിഞ്ഞ അഞ്ചിനാണ് ഉത്തരവിട്ടത്.പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് 24ന് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ചേര രാജ വംശ കാലത്താണ് കണ്ണകി ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്. കേരളവും തമിഴ്‌നാടും തമ്മില്‍ നിലനിന്നിരുന്ന അവകാശത്തര്‍ക്കത്തെ തുടര്‍ന്ന് 1984ലാണ് പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കണ്ണകി ക്ഷേത്രം പുരാവസ്തു വകുപ്പ് ഏറ്റെടുത്തത്. ഇതിനിടെയാണ് ക്ഷേത്രം പുതുക്കി പണിത് സംരക്ഷിക്കണമെന്ന് കാണിച്ച് കണ്ണകി ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്. കാലപ്പഴക്കം മൂലം തകര്‍ച്ച നേരിടുന്ന ക്ഷേത്രം സംരക്ഷിക്കുന്നതിന് എന്തെല്ലാം ക ാര്യങ്ങള്‍ ചെയ്യണമെന്ന് പരിശേ ാധിക്കുന്നതിനാണ് സംഘം മംഗളാദേവിയില്‍ എത്തിയത്.
ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയ സംഘം ക്ഷേത്രം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കല്ലുകളിലെ ലിപികളുടേയും ചിത്രങ്ങളുടേയും സ്‌കെച്ചുകള്‍ രേഖപ്പെടുത്തകയും ചെയ്തു. പുരാവസ്തു വകുപ്പിലെ കണ്‍സ ര്‍വേഷന്‍ എന്‍ജിനീയര്‍ വി എസ് സതീഷ്, ആര്‍ക്കിയോളജിക്കല്‍ കെമിസ്റ്റ്, എസ് ജയകുമാ ര്‍, സര്‍വെ ഫീല്‍ഡ് അസിസ്റ്റന്റ് കെ കൃഷണരാജ്, ജി രഘുനാഥ് എന്നിവരാണ് പരിശോധനക്കായി എത്തിയത്.
ഇവരോടൊപ്പം തേക്കടി റേഞ്ച് ഓഫിസര്‍ സജീവനുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it