Business

പുരസ്‌കാര തിളക്കത്തില്‍ അജ്മീ ഗ്രൂപ്പ്



ഭക്ഷ്യോല്‍പ്പന്ന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് 2011-12ലെ കോട്ടയം ജില്ലയിലെ മികച്ച സംരംഭകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ  അവാര്‍ഡ് നേടിയ കമ്പനിയാണ് അജ്മി ഫുഡ് പ്രോഡക്ട് കമ്പനി.
1990കളുടെ തുടക്കത്തില്‍ കറിപ്പൊടികള്‍ മാത്രമാണു മലയാളിക്കു പാക്കറ്റുകളില്‍ ലഭിച്ചുകൊണ്ടിരുന്നത്. ഇതിന്റെ ചുവടുപിടിച്ചാണു കുടില്‍ വ്യവസായം എന്ന നിലയില്‍ കോട്ടയം ജില്ലയിലെ വിവിധഭാഗങ്ങളില്‍ അരിപ്പൊടി നിര്‍മാണ യൂനിറ്റുകള്‍ ഉയര്‍ന്നു വന്നത്. ഈ വ്യവസായം പച്ചപിടിച്ചവരും പൊട്ടിപ്പോയവരും അനവധിയുണ്ട്. ഇക്കൂട്ടത്തില്‍നിന്ന് വെല്ലുവിളികളെ തരണം ചെയ്തു വളര്‍ന്നുവന്ന സ്ഥാപനമാണ് ഈരാറ്റുപേട്ടയിലെ അജ്മി ഫുഡ് പ്രോഡക്ട് കമ്പനി.

1994ലാണ് അജ്മി അരിപ്പൊടി നിര്‍മാണത്തിലേക്ക് കടന്നുവരുന്നത്. ചെറിയ രീതിയില്‍ വീട്ടില്‍ തന്നെ പച്ചരി വാങ്ങി പൊടിച്ച് 10 കിലോ പാക്കറ്റിലാക്കിയായിരുന്നു തുടക്കം. അന്നുവരെ പച്ചരി വാങ്ങി മില്ലില്‍ പൊടിച്ചു വീട്ടാവശ്യത്തിന് ഉപയോഗിക്കുകയെന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.  ഇതിനിടയിലേക്കാണ് ഒരു കിലോ പാക്കറ്റ് മുതല്‍ പത്ത് കിലോ പാക്കറ്റുവരെയുള്ള അരിപ്പൊടിയുമായി അജ്മി വിപണിയിലേക്ക് എത്തുന്നത്. കുറഞ്ഞ മുതല്‍ മുടക്കില്‍ വീട്ടില്‍ തന്നെ അരിപ്പൊടി ഉണ്ടാക്കുകയായിരുന്നു. ഇവിടുന്നുതന്നെ പാക്കറ്റുകളിലാക്കി. പിന്നെ ഈ പാക്കറ്റുകള്‍ സൈക്കിളില്‍ ഈരാറ്റുപേട്ടയിലെയും മറ്റു സമീപപ്രദേശത്തെയും കടകളില്‍ എത്തിക്കും. തുടക്കത്തില്‍ വിപണിയുണ്ടാക്കാന്‍ ബുദ്ധിമുട്ടി.  പച്ചരി പൊടിച്ചു വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നവര്‍ക്കിടയിലേക്ക് പൊടി പാക്കറ്റുകളില്‍ എത്തിച്ച്  വിശ്വാസ്യത നേടിയെടുക്കുക എന്നതായിരുന്നു വെല്ലുവിളിയെന്ന് അജ്മിയുടെ സാരഥി ഫൈസല്‍ പറയുന്നു.
തുടര്‍ന്നു വിപണിയില്‍ അരിപ്പൊടിക്കു മികച്ച പ്രതികരണം ലഭിച്ചതോടെ കോട്ടയം ജില്ല വിട്ട് മറ്റു ജില്ലകളിലേക്കും ബിസിനസ് വളര്‍ന്നു. അജ്മി ഒരു മികച്ച ബ്രാന്‍ഡായി കേരളത്തിലും പുറത്തും മിഡില്‍ ഈസ്റ്റിലും അറിയപ്പെട്ടു. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, കൂടാതെ അഞ്ചോളം വിദേശ രാജ്യങ്ങളിലും അജ്മി ജനപ്രീതി നേടിക്കഴിഞ്ഞു.
സ്റ്റീം പുട്ട് പൊടിയുടെ വിജയം
കമ്പനി പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് ലഭിച്ചത് സ്റ്റീം പുട്ട് പൊടിയിലൂടെയാണ്. കേരളത്തില്‍ ആദ്യമായി സ്റ്റീം പുട്ടുപൊടി വിപണിയില്‍ എത്തിച്ചത് അജ്മി ഗ്രൂപ്പാണ്. നിലവില്‍ കേരളത്തില്‍ കമ്പനി നേരിട്ടും വിതരണക്കാര്‍ വഴിയും അരിപ്പൊടിയും കറിപൗഡറുകളും വിപണിയില്‍ എത്തിക്കുന്നു. അത്യാധുനിക സംവിധാനങ്ങളോടെയുള്ള  ഓട്ടോമാറ്റിക് മെഷീനുകള്‍ ഉപയോഗിച്ചാണ് ഇപ്പോഴത്തെ ഉല്‍പ്പാദനം. ഉപഭോക്താവ് നല്‍കുന്ന പണത്തിനു ഗുണമേന്‍മയുള്ള ഉല്‍പ്പന്നം നല്‍കുക എന്നതാണ് അജ്മി ഗ്രൂപ്പിന്റെ ലക്ഷ്യം. ഇക്കാലയളവില്‍ കമ്പനിക്ക് ഉപഭോക്താക്കളുടെ പൂര്‍ണമായ വിശ്വാസ്യതയും സംതൃപ്തിയും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണെ്ടന്ന് കമ്പനിയുടെ സാരഥികള്‍ പറയുന്നു. കെ കെ അബ്ദുല്‍ഖാദര്‍ ആണ് കമ്പനിയുടെ ചെയര്‍മാന്‍. മക്കളായ ഫൈസല്‍, അഫ്‌സല്‍, റാഷിദ് എന്നിവരും കമ്പനിയെ മുന്നില്‍ നിന്നും നയിക്കുന്നു.
Next Story

RELATED STORIES

Share it