thrissur local

പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് വികസന രേഖയ്ക്ക് ആദ്യ ഡിപിസിയില്‍ തന്നെ അംഗീകാരം



മാള: പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് വാര്‍ഷിക പദ്ധതി രേഖക്കും വികസന രേഖക്കും ആദ്യ ഡി പി സി യില്‍ തന്നെ അംഗീകാരം നേടാനായി. കഴിഞ്ഞ വര്‍ഷം അവസാന സമയത്താണ് പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് പദ്ധതിക്ക് അംഗീകാരം ലഭിച്ചതെങ്കില്‍ ഈ വര്‍ഷം  അംഗീകാരം ലഭിച്ച ആദ്യ പഞ്ചായത്തായി പുത്തന്‍ചിറ മാറി. ആകെയുള്ള 122 തദ്ധേശ സ്വയംഭരണ  സ്ഥാപനങ്ങളില്‍ 4 പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക്  മാത്രമാണ് തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന ഡി പി സി യോഗത്തില്‍ അംഗീകാരം ലഭിച്ചത്. 63704 208 രൂപയുടെ പദ്ധതിയില്‍ കുടിവെള്ളത്തിനും ജലസംരക്ഷണത്തിനും ഭവനനിര്‍മാണത്തിനുമാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. 12 ലക്ഷം രൂപ ചിലവില്‍ വനിത ക്യാന്റീന്‍, 11.5 ലക്ഷം രൂപ ചിലവില്‍ പകല്‍ വീട് നിര്‍മാണം. കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ വീടുകളില്‍  നിന്ന്  ക്യാരിബാഗുകള്‍ ശേഖരിച്ച്  പുനസംസ്‌കരിക്കല്‍, നോട്ട് ബുക്ക് നിര്‍മാണ യൂണിറ്റ് പുനസംഘാടനം, കരിങ്ങോള്‍ചിറയിലെ പൈതൃക സ്മാരകങ്ങള്‍ക്ക് ചുറ്റുമതില്‍ നിര്‍മാണം എന്നിവയും 1.42 കോടി രൂപയുടെ റോഡ് മെയിന്റനന്‍സും 10 ലക്ഷം രൂപ ചിലവില്‍ മഴവെള്ള സംഭരണവും വിഭാവനം ചെയ്യുന്നു. മാലിന്യ സംസ്‌കരണത്ത ില്‍ പ്ലാസ്റ്റിക് സംഭരണവും സംസക്കരണവും എന്ന നൂതന പ്രേ ാജക്ട് പദ്ധതി രേഖയില്‍ വേറിട്ടതായി  മാറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it