Flash News

പുതുവൈപ്പിലെ പോലീസ് മര്‍ദനം : യതീഷ് ചന്ദ്രയോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശക്കമ്മീഷന്‍

പുതുവൈപ്പിലെ പോലീസ് മര്‍ദനം : യതീഷ് ചന്ദ്രയോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശക്കമ്മീഷന്‍
X


കൊച്ചി:പുതുവൈപ്പിന്‍ സമരക്കാരായ സ്ത്രീകളെയും കുട്ടികളെയും അകാരണമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഡിസിപി യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് മനുഷ്യാകവാകാശ കമ്മീഷന്‍ ഉത്തരവിട്ടു.സമരക്കാരായ കുട്ടിളെയും സ്ത്രീകളെയും അകാരണമായി മര്‍ദ്ദിച്ചെന്നാരോപിച്ച് സമരസമിതി ചെയര്‍മാന്‍ മനു സി മാത്യു ഫയല്‍ ചെയ്ത പരാതിയിലാണ് ഉത്തരവ്.
ജൂലൈ 17 ന്് യതീഷ് ചന്ദ്ര ഹാജരാകണമെന്നാണ് ആലുവയില്‍ ഇന്നലെ നടന്ന സിറ്റിംഗില്‍  കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ സിറ്റിംഗില്‍ യതീഷ് ചന്ദ്ര ഹാജരായിരുന്നു.പരാതിയുടെ പകര്‍പ്പ് ലഭിക്കാത്തതിനാല്‍ വിശദീകരണം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.  തുടര്‍ന്നാണ് കേസ് ജൂലൈ 17 ലേക്ക് മാറ്റിക്കൊണ്ടു കമ്മീഷന്‍ ഉത്തരവിട്ടത്.പുതുവൈപ്പില്‍ ഐഒസി യുടെ പാചകവാതക സംഭരണിക്കെതിരെ പ്രദേശവാസികള്‍ നാളുകളായി സമരത്തിലാണ്. ജൂണ്‍ 16 ന് സമരക്കാര്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷ്‌നില്‍ സമരവുമായി എത്തിയപ്പോള്‍ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കുട്ടികളും സത്രീകളുമടക്കമുളള സമരക്കാര്‍ക്കു നേരെ പോലീസ്  ക്രൂരമായ മര്‍ദനം അഴിച്ചുവിട്ടിരുന്നു. പുതുവൈപ്പിലെ സമര കേന്ദ്രത്തില്‍ വെച്ചും പോലീസ് സമരക്കാരെ തല്ലിചതച്ചിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
Next Story

RELATED STORIES

Share it