പുതുവര്‍ഷം: ആക്രമണ സാധ്യതയെന്നു സുരക്ഷാ സേന

ന്യൂഡല്‍ഹി: രാജ്യം പുതുവര്‍ഷ ആഘോഷത്തില്‍ മുഴുകുന്ന സമയത്ത് ആക്രമണത്തിനു സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്നു ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിഭാഗം (ബിസിഎഎഫ്) നിര്‍ദേശം നല്‍കി. പുതുവര്‍ഷ ആഘോഷത്തില്‍ പല തവണ ആക്രമണങ്ങള്‍ ഉണ്ടായതിനാലാണു നിര്‍ദേശം നല്‍കിയതെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തരുതെന്നു ബിസിഎഎഫ് മേധാവി രാജേഷ്‌കുമാര്‍ ചന്ദ്ര മുന്നറിയിപ്പ് നല്‍കി. വിമാനത്താവളങ്ങളിലെ ടെര്‍മിനല്‍ കെട്ടിടം, ഓപറേഷനല്‍ ഏരിയ എന്നിവിടങ്ങളിലെല്ലാം ആളുകള്‍ കടക്കുന്നതിനു കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുക, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവയെ ഫലപ്രദമായി വിനിയോഗിക്കുക, ദ്രുതകര്‍മസേനയുടെ പട്രോളിങ് ശക്തമാക്കുക തുടങ്ങിയ കാര്യങ്ങളാണു ബിസിഎഎഫ് നല്‍കിയ നിര്‍ദേശങ്ങളിലുള്ളത്.
Next Story

RELATED STORIES

Share it