Pravasi

പുതിയ മല്‍സ്യ മാര്‍ക്കറ്റില്‍ കൂടുതല്‍ സൗകര്യം വേണമെന്ന് വ്യാപാരികള്‍



ദോഹ: പുതുതായി ആരംഭിച്ച ഉംസലാല്‍ മല്‍സ്യമാര്‍ക്കറ്റില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. അബൂഹമൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മല്‍സ്യ വിപണിയില്‍ നടന്നരീതിയിലുള്ള വ്യാപാരം പുതിയ സ്ഥലത്ത് നടക്കുന്നില്ലെന്നും നിരവധി ഉപഭോക്താക്കളെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടതായും കച്ചവടക്കാര്‍ പറയുന്നു. ദോഹയില്‍ നന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കേന്ദ്രത്തിലേക്ക് വരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും നേരത്തെ അബൂഹമൂറിലേത് വളരെ സൗകര്യപ്രദമായിരുന്നുവെന്നുമാണ് ഉപഭോക്താക്കള്‍ പറയുന്നത്. അബൂഹമൂറിലെ മീന്‍ മാര്‍ക്കറ്റ് ആഴ്ചകള്‍ക്ക് മുമ്പാണ് അടച്ചുപൂട്ടിയത്. സെന്‍ട്രല്‍ മീന്‍ മാര്‍ക്കറ്റില്‍ സാധാരണ വ്യാപാര ഔട്ട്‌ലറ്റുകളില്‍ ലഭിക്കുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ മല്‍സ്യം ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ പേര്‍ ഉംസലാല്‍ മാര്‍ക്കറ്റില്‍ ക്രമേണ എത്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബൂ ഹമൂറില്‍ 7000 റിയാല്‍ മുതല്‍ 10000റിയാല്‍ വരെയൊക്കെ വ്യാപാരം നടന്നിരുന്നതായും ഇപ്പോള്‍ അത് 2000ത്തിലും 3000ത്തിലുമൊക്കെ എത്തിനില്‍ക്കുകായണെന്നും കച്ചവടക്കാര്‍ പറഞ്ഞതായി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. തുടക്കമായതിനാലാണ് വ്യാപാരം കുറഞ്ഞതെന്നും വരും ദിനങ്ങളില്‍ കച്ചവടം കൂടുമെന്നുമുള്ള പ്രതീക്ഷയിലാണ് വ്യാപാരികള്‍. എന്നാല്‍, അബൂഹമൂറിലേതിന് സമാനമായ നിലയിലേക്ക് എത്താന്‍ എനിയും ഏറെ സമയം വേണ്ടി വരുമെന്നും ഒരു വ്യാപാരി പറഞ്ഞു. നിലവില്‍ തങ്ങള്‍ നേരിടുന്നത് പ്രധാനമായ രണ്ട് പ്രശ്‌നങ്ങള്‍ താമസവും  ഭക്ഷണവുമാണ്. പുതിയ സ്ഥലത്ത് താമസ സൗകര്യം ഇല്ലാത്തതിനാല്‍ തങ്ങള്‍ ദോഹയില്‍ തന്നെയാണ് താമസിക്കുന്നത്. ഇത് യാത്രാചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഉംസലാല്‍ മാര്‍ക്കറ്റില്‍ റസ്റ്റോറന്റ് ഇതുവരെ ആരംഭിക്കാത്തതിനാല്‍ പുറത്ത് നിന്ന് ഭക്ഷണം എത്തിക്കേണ്ട  അവസ്ഥയാണെന്നും മറ്റൊരു വ്യാപാരി പറഞ്ഞു. ഉംസലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ എത്രയും പെട്ടന്ന് പഴം പച്ചക്കറികളുടെ മൊത്തക്കച്ചവട വിപണി ആരംഭിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ലേലം വിളിയും മറ്റും മാര്‍ക്കിറ്റിലേക്ക് കൂടുല്‍ ആളുകളെ എത്തിക്കുകയും അത് വ്യാപാരം വര്‍ധിക്കുന്നതിന് സഹായിക്കുമെന്നും ഒട്ടുമിക്ക മീന്‍ കച്ചവടക്കാരും പറയുന്നു.
Next Story

RELATED STORIES

Share it