പുതിയൊരു ഫാമിലിക്കായി ഒരൊറ്റ ഫാമിലിയായി കേരളം

മഞ്ചേരി: പ്രളയം ബാധിച്ച മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി നാടിന് മാതൃകയാവുകയാണ് ഫാമിലി വെഡ്ഡിങ് സെന്റര്‍. ഒരൊറ്റ ഫാമിലിയായി കേരളം എന്ന കാംപയിനിന്റെ ഭാഗമായി ഫാമിലി വെഡ്ഡിങ് ഗ്രൂപ്പിന്റെ വടകര, മഞ്ചേരി, കുന്നമംഗലം, മേപ്പാടി ശാഖകളില്‍ നിന്നുള്ള 50ഓളം വരുന്ന സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിവരുന്നത്. രണ്ടു ദിവസമായി അങ്കമാലിയിലെ വിവിധ മേഖലകളില്‍ സേവനം നടത്തുകയാണ് സംഘം. പ്രളയത്തില്‍ മുങ്ങിയ കാലടി സംസ്‌കൃത സര്‍വകലാശാലക്ക് പുതുജീവനേകുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ചെയ്യുന്നത്.
ഫാമിലി ഗ്രൂപ്പ് എംഡി മുജീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മാതൃകാപരമായ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകലാശാലാ അധികൃതര്‍ നന്ദി അറിയിച്ചു. വൈസ് ചാന്‍സലര്‍ പ്രഫ. ധര്‍മരാജ് അദാട്ട്, പ്രൊ. വൈസ് ചാന്‍സലര്‍ കെ എസ് രവികുമാര്‍, രജിസ്ട്രാര്‍ ഡോ. ടി വി രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കുന്ദമംഗലം എംഎല്‍എ പി ടി എ റഹീമിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് യാത്രയയപ്പ് നല്‍കി.
Next Story

RELATED STORIES

Share it