kozhikode local

പുതിയറ റോഡിലെ യാത്ര ദുഷ്‌കരം

കോഴിക്കോട്: നഗരത്തിലെ സുപ്രധാന പാതകളിലൊന്നായ സ്റ്റേഡിയം ജങ്ഷന്‍-പുതിയ റോഡില്‍ യാത്രാ ക്ലേശം രൂക്ഷം. കബിള്‍ മാറ്റങ്ങള്‍ക്കും മറ്റുമായി തുടര്‍ച്ചയായി റോഡ് കുഴിക്കുകയാണ്. സ്‌റ്റേഡിയം ജങ്ഷനിലെ വലിയഓവുചാലിന്റെ പ്രവൃത്തി കാരണം റോഡിന്നിരുവശത്തേയും കച്ചവടസ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും മറ്റു ഓഫിസുകള്‍ക്കും ചെമ്മണ്‍പൊടി തിന്നേണ്ട ഗതികേടാണ്.
റോഡ് അടച്ചായിരുന്നു പ്രവൃത്തി ചെയ്തിരുന്നത്. ജയില്‍റോഡില്‍ ഇതുകാരണം തിരക്ക് വര്‍ധിച്ചതോടെ ട്രാഫിക് വീണ്ടും ഇതുവഴി ഗതാഗതം തിരിച്ചുവിടുകയായിരുന്നു. പോസ്റ്റുകള്‍ കുഴിച്ചിടുന്നതിനും മറ്റുമായി റോഡിന്റെ ഇരുവശത്തുമുള്ള കുഴികളും കേബിള്‍ വയറുകളും യാത്രക്കാര്‍ക്ക് നടന്നുപോവാന്‍ കഴിയാത്ത അവസ്ഥയാണ്. രാത്രിയില്‍ റോഡ് പ്രവൃത്തി നടത്തുന്നതാണ് ഉചിതമെന്ന് വാഹനഉടമകളും ദേശവാസികളും പറയുന്നു. ബിഇഎം എല്‍പി സ്‌കളൂന്റെ മുന്‍വശത്താണ് വലിയ കുഴികള്‍ കുഴിച്ചുവച്ചത്. വലിയ കുഴികള്‍ക്ക് രാത്രികാലങ്ങളില്‍ അപകടസൂചകങ്ങള്‍ സ്ഥാപിക്കാത്തത് മൂലം ഇതുവഴി കടന്നുപോവുന്ന വാഹനങ്ങള്‍ കുഴികളില്‍ വീണാല്‍ വന്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. പുതിയറ റോഡിലൂടെയുള്ള യാത്ര ഇപ്പോള്‍ അപകടം നിറഞ്ഞ അവസ്ഥയാണ്.
Next Story

RELATED STORIES

Share it