kozhikode local

പീഡന ഇരകളുടെ പേര് ഇല്ലാതാക്കുന്നത് തെറ്റ് : വനിതാ കമ്മീഷന്‍

കോഴിക്കോട്: പീഡന കേസുകളില്‍ നിയമ പരിരക്ഷയ്ക്ക് വേണ്ടി ഇരകളുടെ പേര് ‘നഷ്ടപ്പെടുത്തുന്നത്’ ശരിയല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈ ന്‍. ഇരയുടെ സംരക്ഷണത്തിനെന്ന പേരില്‍ നടക്കുന്ന ആശാസ്ത്രീയ വിശകലനമായേ ഇതിനെ കാണാനാവൂ. ഇരയുടെ പേര് ഇന്ന് ഊരിന്റെ പേരായി മാറിയിരിക്കുന്നു. സൂര്യനെല്ലിയും കഠ്‌വയും ഉന്നാവോയും എല്ലാമാണ് ഇപ്പോള്‍ ഇരകളുടെ പേരുകളെന്നും അവര്‍ പറഞ്ഞു.
ലെന്‍സ്‌ഫെഡ് കോഴിക്കോട് ഹോട്ടല്‍ സ്പാനില്‍ സംഘടിപ്പിച്ച സംസ്ഥാന വനിതാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫൈന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തി ല്‍ കേരളത്തിന് 12ാം സ്ഥാനമാണുള്ളത്.
കേരളത്തില്‍ ഒരു സ്ത്രീയും അതിക്രമത്തിന് ഇരയാവില്ലെന്ന് ഉറപ്പിക്കാനാവണം. യുപിയിലും മധ്യപ്രദേശിലുമാണ്് സ്ത്രികള്‍ക്കെതിരായ അക്രമങ്ങ ള്‍ കൂടുതല്‍. നമ്മളറിയാതെ നമ്മുടെ സുരക്ഷിതത്വം കവര്‍ന്നെടുക്കുന്ന കാലമാണിത്. ആകാശത്തിന്റെയും ഭൂമിയുടെയും പകുതി സ്ത്രീകള്‍ക്കും അവകാശപ്പെട്ടതാണെന്ന് ഓരോ സ്ത്രിയ്ക്കും ബോധ്യമുണ്ടാവുകയും അത് പറഞ്ഞ് കൊണ്ടിരിക്കുകയും വേണം.
നയപരമായ തീരുമാനമെടുക്കുന്ന രാഷ്ട്രീയ വേദികളിലൊന്നും തന്നെ ഇന്ന് സ്ത്രീകളില്ല. സ്ത്രീ തൊഴിലാളികളും അവരുടെ അധ്വാനവും ചൂഷണം ചെയ്യപ്പെടുന്നു. വൈദഗ്ധ്യമുള്ള മേഖലകളിലൊന്നും സ്ത്രീകളില്ല. വളരെ ചുരുങ്ങിയ നിരക്കില്‍ കിട്ടുന്ന ഒന്നായി സ്ത്രീകളുടെ അധ്വാനം ഇന്ന് മാറിയിരിക്കുന്നതായും ജോസഫൈന്‍ പറഞ്ഞു.  ലെന്‍സ് ഫെഡ് സംസ്ഥാന പ്രസിഡന്റ് ആര്‍ കെ മണിശങ്കര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, മുന്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. നൂര്‍ബീന റഷീദ്, ലെന്‍സ് ഫെഡ് സംസ്ഥാന സെക്രട്ടറി പി എം സനില്‍കുമാര്‍, ഡോ. യു എ ഷബീര്‍, പി റസിത, സി എസ് വിനോദ് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it